ലഡാക്കിലെ പ്രശസ്തമായ മേഖലയാണിത്. ഭര്ക ആശ്രമം, മാത്തോ ആശ്രമം, ഹെമിസ് ആശ്രമം, തുടങ്ങി നിരവധി ബുദ്ധ ഗോമ്പകള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ ഏറ്റവും വലുതും വലിയ ബുദ്ധപ്രതിമ സ്ഥിതി ചെയ്യുന്നതുമായ ആശ്രമമാണ് ഹെമിസ് ആശ്രമം. 11വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ജനങ്ങള്‍ക്ക് ഈ പ്രതിമ കാണാനാവൂ. വര്ണാഞ്ജിതമായ നിറങ്ങളാല്‍ പ്രശോഭിതമായ തിക്സേ ഗോമ്പയാണ് മറ്റൊരു പ്രധാന ആശ്രമം. 12 നിലകളുള്ള കെട്ടിടമായ ഈ ആശ്രമത്തിന്റെ കവാടത്തില്‍ 15 മീറ്റര്‍ ഉയരമുള്ള ഇരിക്കുന്ന പ്രതിമയുണ്ട്.