ലേഹിന്റെ തെക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ഗോമ്പ 15 കിലോമീറ്റര്‍ അകലെയാണ്. ഡെല്‍ഡന്‍ നംഗ്യാല്‍ എന്ന രാജാവാണ് ഇത് സ്ഥാപിച്ചത്. ചെമ്പിനാലും സ്വര്ണത്തിനാലും തീര്‍ത്ത വലിയ ബുദ്ധമത പ്രതിമ ഇവിടെയുള്ളത് ലഡാക്കിലെ രണ്ടാമത്തെ വലിയ ബുദ്ധപ്രതിമയായാണ് അറിയപ്പെടുന്നത്. 1655ല്‍ ഡെല്‍ഡന്‍ രാജാവ് പണികഴിപ്പിച്ച പ്രതിമ അദ്ദേഹത്തിന്റെ പിതാവ് സിങ്കേ നംഗ്യാലിന്റെ ബഹുമാനാര്‍ഥം ലാച്ചേന് പാല്ഗൈഗോൺ എന്ന പേരിലും വിളിക്കപ്പെടുന്നു. ഒരു കാലത്ത് ലഡാക്കിന്റെ വേനല്‍ക്കാല ആസ്ഥാനമായിരുന്ന ഷേ ഇപ്പോള്‍ നാശത്തിന്റെ പാതയിലാണ്. ഹെമിസ് ആശ്രമത്തിലെ സന്യാസിമാരാണഅ ഇപ്പോള്‍ ഗോമ്പ കൈകാര്യം ചെയ്യുന്നത്.