സ്റ്റോക് കൊട്ടാരത്തിനകത്താണ് ഈ മ്യൂസിയം. കിരീടങ്ങള്‍, രാജകീയ കലാവസ്തുക്കള്‍, വിലപിടിപ്പുള്ള കല്ലുകള്‍, ചെമ്പുനാണയങ്ങള്‍, ആഭരണങ്ങള്‍, ആരാധനാവസ്തുക്കള്‍, തങ്കാസ് എന്നറിയപ്പെടുന്ന തിബത്തന്‍ ആചാരപ്രകാരമുള്ള പട്ടു ചിത്രകലകള്‍, മറ്റുകരകൗശലവസ്തുക്കള് എന്നിവ ഇതിനകത്ത് പ്രദര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്തെ പൂര്‍വകാലത്തെ കലാ സംസ്കാര ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വസ്തുക്കളാണ് ഇതിലുള്ളത്. പതിനാറാം നൂറ്റാണ്ടിലെ തങ്കാസ് മ്യൂസിയത്തിനകത്ത് പ്രദര്‍പ്പിച്ചിട്ടുണ്ട്. ഇത് ബുദ്ധന്റെ ജീവിതവും അധ്യയനങ്ങളും എങ്ങനെയായിരുന്നെന്ന് നമുക്ക് കാട്ടിത്തരുന്നു.
ഇന്‍ഡസ് പുഴയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം പ്രദേശത്തെ ശ്രദ്ധേയമായ സ്ഥലങ്ങളിലൊന്നാണ്. എ.ഡി 1825ല്‍ സേപാല് ടോണ്ടുപ് നംഗ്യപാലാണ് ഇത് പണികഴിപ്പിച്ചത്. സൂര്യാസ്തമനത്തിന്റെയും ഉദയത്തിന്റെയും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യം ഈ കൊട്ടാരത്തില്‍ നിന്നാല്‍ ആസ്വദിക്കാനാവുന്നതാണ്. നാലു മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ഇതിനകത്ത് ചിലവഴിച്ചാലേ കൊട്ടാരം മുഴുവന്‍ ചുറ്റിക്കാണാനാവൂ.