ലേഹില്നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് 17ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച സെര്‍സാങ്ക് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലെഹ് ശ്രീനഗര്‍ ഹൈവെ വഴി ഇവിടെയെത്താം. സ്വര്‍ണ്ണവും ചെമ്പും ധാരാളം ഈ ക്ഷേത്ര നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഭാവിയുടെ ബുദ്ധന് അഥവാ പുഞ്ചിരിക്കുന്ന ബുദ്ധന് എന്നറിയപ്പെടുന്ന മൈത്രേയ ബുദ്ധന്റെ ഒരു പ്രതിമ ഇവിടെയുണ്ട്. 30 മീറ്റര്‍ ഉയരമുള്ള ഈ പ്രതിമ ഇരിക്കുന്ന രൂപത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. തിലോപ, മാര്‍പ, മില റാസ്പ, നരോപ എന്നീ പെയിന്റിങുകള്‍ അമ്പലത്തിനകത്തുണ്ട്.
ബുദ്ധന്റെ രൂപവും ചുവന്ന തൊപ്പിയണിയുന്ന വിഭാഗത്തിന്റെ രൂപങ്ങളുമാണ് ക്ഷേത്രചുവരുകളില്‍ പകര്‍ത്തിവച്ചിരിക്കുന്നത്. തിബത്തന്‍ ബുദ്ധന്മാരുടെ പ്രമാണത്തിന്റെ പകര്‍പ്പായ സെര്സാങ് താളിയോലയില്‍ വിശുദ്ധ വാക്യങ്ങളും വിവിധ വിഭാഗങ്ങളുടെ വിവരങ്ങളും വെള്ളിയിലും സ്വര്‍ണത്തിലും ചെമ്പിലും എഴുതി ക്ഷേത്രത്തിന്റെ ആദ്യകാലം മുതലേ സൂക്ഷിച്ചിട്ടുണ്ട്.