Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്ഷദ്വീപ് » ആകര്‍ഷണങ്ങള് » അഗത്തി ദ്വീപ്‌

അഗത്തി ദ്വീപ്‌, ലക്ഷദ്വീപ്

29

ലക്ഷദ്വീപിലേക്കുള്ള പ്രവേശനകവാടം എന്നാണ് അഗത്തി പൊതുവേ അറിയപ്പെടുന്നത്. ലക്ഷദ്വീപ് സമൂഹത്തിലെ ഒരേയൊരു ആഭ്യന്തര വിമാനത്താവളം സ്ഥിതിചെയ്യുന്നത് അഗത്തിയിലാണ്. കൊച്ചിയിലേക്കും ബാംഗ്ലൂരിലേക്കും ഇവിടെ നിന്നും സര്‍വ്വീസുകളുണ്ട്. മിക്കവാറും എല്ലാ ബോട്ട് സര്‍വ്വീസുകളും അഗത്തിയിലേക്ക് നിങ്ങളെ എത്തിക്കും. ഏകദേശം നാല് ചതുരശ്ര കിലോമീറ്റര്‍ മാത്രം വലിപ്പമുള്ള അഗത്തിയില്‍ രണ്ട് പ്രധാനപ്പെട്ട ടൂറിസ്റ്റ് റിസോര്‍ട്ടുകളാണുളളത്. ഒരു ബൈക്ക് വാടകയ്‌ക്കെടുത്ത് ദ്വീപിനുചുറ്റുമുള്ള ചെറിയ റോഡിലൂടെ ചുറ്റി കാഴ്ചകള്‍ കാണാം.

മനോഹരമായ പ്രകൃതിസൗന്ദര്യമാണ് അഗത്തിയുടെ എടുത്തുപറയേണ്ട ഒരു പ്രത്യേകത. അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തില്‍ അധികം പഴക്കമില്ലാത്തതുകൊണ്ടുതന്നെ അഗത്തിയും ലക്ഷദ്വീപും കാണാന്‍ നിരവധി വിദേശികളും എത്തിച്ചേരുന്നുണ്ട്. നീണ്ട മണല്‍പ്പരപ്പുകളുള്ള ബീച്ചുകളും കടല്‍വെള്ളവും നീല ലഗൂണുകളും ചേര്‍ന്ന് ഒരു സിനിമാദൃശ്യം പോലെ മനോഹരമാണ് അഗത്തി. ഇന്ത്യയുടെ ഭാഗമാണ് ഈ കാഴ്ചകള്‍ എന്ന് വിശ്വസിക്കാന്‍ തന്നെ പലപ്പോഴും സഞ്ചാരികള്‍ വിസമ്മതിച്ചേക്കും. കേവലം 200 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴേക്കും കാഴ്ചകള്‍ ഇത്രമാത്രം മാറുമോ എന്ന സംശയം ന്യായമാണ് താനും.

സ്‌കൂബ ഡൈവിംഗും സ്‌നോര്‍ക്കിംഗും പോലുള്ള ആക്ടിവിറ്റികള്‍ക്ക് പ്രശസ്തമാണ് അഗത്തി. മീന്‍ പിടുത്തമാണ് ഇവിടത്തെ മറ്റൊരു ജനപ്രിയ വിനോദം. പ്രമുഖമായ വിനോദ സഞ്ചാര കേന്ദ്രമൊന്നുമല്ലെങ്കിലും ഇവിടെ മികച്ച സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഇഷ്ടപ്പെട്ട മീനിനെ കിട്ടുന്ന പക്ഷം നല്ലൊരു ബാര്‍ബിക്യു തയ്യാറാക്കുനുള്ള സൗകര്യങ്ങളും ഇവിടെ ലഭിക്കും. കടല്‍വിഭവങ്ങള്‍ക്ക് പേരുകേട്ട അഗത്തിയിലെ പ്രധാന പ്രത്യേകതയാണ് ട്യൂണ. മദ്യനിരോധിത മേഖലയാണ് എന്നതുമാത്രമാണ് ടൂറിസ്റ്റുകളെ സംബന്ധിച്ചിടത്തോളം അഗത്തിയെക്കുറിച്ച് ഉണ്ടാകാനിടയുള്ള ഒരേയൊരു പരാതി. അഗത്തിയില്‍ നിന്നും ബംഗാരം ദ്വീപിലെത്തണം സഞ്ചാരികള്‍ക്ക് മദ്യം ലഭിക്കാന്‍.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue

Near by City