Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്ഷദ്വീപ് » ആകര്‍ഷണങ്ങള് » കവരത്തി

കവരത്തി, ലക്ഷദ്വീപ്

29

ലക്ഷദ്വീപ് കാഴ്ചകളുടെ കേന്ദ്രം എന്നുവേണമെങ്കില്‍ അഗത്തിയെ വിളിക്കാം. കൊച്ചിയില്‍ നിന്നും ഏകദേശം 360 കിലോമീറ്റര്‍ ദൂരമുണ്ട് അഗത്തിയിലേക്ക്. അഗത്തിയിലേക്ക് 50 കിലോമീറ്ററാണ് ദൂരം. അഗത്തിയില്‍ നിന്നും ബോട്ട്, ഹെലികോപ്റ്റര്‍ എന്നിവ വഴി കവരത്തിയിലെത്താം. ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളുടെ ആസ്ഥാനം കൂടിയാണ് കവരത്തി.

10000ത്തില്‍ താഴെ മാത്രം ആളുകളുള്ള ഒരു കൊച്ചുടൗണ്‍ഷിപ്പാണ് കവരത്തി. വാട്ടര്‍സ്‌പോര്‍ട്‌സും ഷോപ്പിംഗുമാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട കാര്യങ്ങള്‍. കടല്‍വിഭവങ്ങള്‍ വിളമ്പുന്ന ഷാക്കുകളും മനോഹരമായ ബീച്ചുകളും കാരണം പതിനായിരങ്ങളാണ് വര്‍ഷം തോറും ഇവിടെയെത്തുന്നത്. 4.22 ചതുരശ്ര കിലോമീറ്ററാണ് കവരത്തിയുടെ വ്യാപ്തി. മെച്ചപ്പെട്ട റോഡുകളാണ് ഇവിടെയുള്ളത്. പോരാത്തതിന് നഗരക്കാഴ്ചകള്‍ കാണാനായി ബൈക്കുകളും വാടകയ്ക്ക് ലഭിക്കും.

നീന്തല്‍ ഇഷ്ടപ്പെടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പ്രിയപ്പെട്ടതാകുന്നതാണ് കവരത്തിയിലെ ബീച്ചുകള്‍. മറൈന്‍ മ്യൂസിയത്തിലാകട്ടെ, വിവിധ തരത്തിലുള്ള കടല്‍ജീവികളെ കാണാം. സ്‌കൂബ ഡൈംവിഗ് ഇവിടത്തെ പ്രധാന ആകര്‍ഷണമാണ് എന്നത് എടുത്തുപറയേണ്ടതില്ലല്ലോ. ഡോള്‍ഫിന്‍ ഡൈവ് സെന്ററാണ് മറ്റുനിരവധി വാട്ടര്‍ സ്‌പോര്‍ട്‌സ് കളികള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പ്രധാന കേന്ദ്രം.  

ലക്ഷദ്വീപിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും മുസ്ലിങ്ങളാണ്. ഈദ് ഉല്‍ ഫിത്തര്‍ ആണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷം. ഒക്‌ടോബര്‍ മാസത്തില്‍ ഇവിടത്തെ പ്രധാനപ്പെട്ട പള്ളിയായ ഉജ്ര മോസ്‌കില്‍ ഉത്സവമ നടക്കുന്നു. പതിനേഴാം നൂറ്റാണ്ടില്‍ ഷെയ്ക് മുഹമ്മദ് കാസിമാണ് ഈ പള്ളി പണികഴിപ്പിച്ചത്. ആഗസ്ത് - സെപ്റ്റംബര്‍ മാസങ്ങളില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ ഓണവും ഇവിടെ ആഘോഷിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri

Near by City