കൊച്ചിയില്‍ നിന്നും ഏകദേശം 150 മൈല അകലത്തിലായാണ് ലക്ഷദ്വീപ് സമൂഹത്തിലെ ചെറു ദ്വീപുകളിലൊന്നായ കാല്‍പേനി സ്ഥിതി ചെയ്യുന്നത്. കേവലം 2.8 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ ചുറ്റളവ്. ഇത്രയും വിസ്താരത്തിലുള്ള ലഗൂണാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഡൈവിംഗിനും സ്നോര്ക്കിംഗിനും പേരുകേട്ട ടിപ് ബീച്ചാണ് കാല്പേനിയിലെ ഏറ്റവും പ്രശസ്തമായ ഇടം.
കാല്പേനിയുടെ വടക്കന്‍ അറ്റത്ത് സ്ഥിതിചെയ്യുന്നതിനാലാണ് ടിപ് ബീച്ചിന് ഈ പേര് ലഭിച്ചത്. കയാക്കിംഗ്, റീഫ് വാക്കിംഗ് എന്നിവയാണ് ഇവിടത്തെ മറ്റുപ്രധാന വിനോദങ്ങള്‍. തിളക്കം, പിട്ടി, ചെറിയം എന്നി ദ്വീപുകള്‍ ചേര്‍ന്നതാണ് കാല്‍പേനി ദ്വീപസമൂഹം. 37 മീറ്റര്‍ ഉയരമുള്ള ലൈറ്റ് ഹൗസാണ് ഇവിടത്തെ പ്രധാനപ്പെട്ട മറ്റൊരു കാഴ്ച. ഷെയറിംഗ് ബേസിലും അല്ലാതെയും കോട്ടേജുകള്‍ സഞ്ചാരികള്‍ക്കായി ഇവിടെ ലഭ്യമാണ്.