സുഹേലി വലിയകര, സുഹേലി ചെറിയകര എന്നിങ്ങനെ രണ്ട് ദ്വീപുകള്‍ ചേര്‍ന്ന പ്രദേശമാണ് സുഹേലി പാര്‍ എന്ന് അറിയപ്പെടുന്നത്. അഗത്തിക്ക് ഏകദേശം 75 കിലോമീറ്റര്‍ തെക്കുമാറിയാണ് ഇവ സ്ഥിതി ചെയ്യുന്നത്. എമറാള്‍ഡ് ഗ്രീന്‍ നിറത്തിലുള്ള ഓവല്‍ ഷേപ് ലഗൂണുകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. രണ്ട് ദ്വീപുകള്‍ക്കും ഇടയിലായി സുഹേലി പിട്ടി സ്ഥിതിചെയ്യുന്നു.
ഒക്‌ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലങ്ങളില്‍ ട്യൂണ മത്സ്യത്തിന്റെ കലവറയായിരിക്കും ഈ പ്രദേശം. അഗത്തിയില്‍ നിന്നും മറ്റു സമീപ പ്രദേശങ്ങളില്‍ നിന്നും നിരവധി മുക്കുവര്‍ ഇക്കാലത്ത് ഇവിടെയത്തും. മനോഹരമായ സായന്തനങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ ഉത്തമമായ ഹോളിഡേ ഡെസ്റ്റിനേഷനാണ് സുഹേലി പാര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.