ലാന്‍സ്‌ഡൗണിലെ ഗാന്ധി ചൗക്കില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ചരിത്ര സ്ഥലമാണ് ഭീം പകോര. പാണ്ഡവന്മാര്‍ വനവാസക്കാലത്ത് ഇവിടെ വച്ചാണ് ആഹാരം പാകം ചെയ്‌തിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിനിടെ പഞ്ച പാണ്ഡവരില്‍ ഏറ്റവും ശക്തനായ ഭീമന്‍ ഒരു പാറയുടെ മുകളില്‍ മറ്റൊരു പാറ പിടിച്ചു വച്ചു. മുകളില്‍ വച്ച പാറ താഴെ വീഴാതെ തല്‍സ്ഥാനത്ത് തന്നെ തുടരുന്ന കാഴ്‌ച ആരിലും അത്ഭുതം ഉണര്‍ത്തും. ഒരു ചെറുവിരല്‍ കൊണ്ട് ഈ പാറ അനക്കാം, പക്ഷെ ഒരിക്കലും ഇത് താഴെ വീഴില്ല.



Click it and Unblock the Notifications