ലാന്‍സ്ഡൗണിലെ ഏറ്റവും രസകരമായ ഉല്ലാസകേന്ദ്രമായാണ് ഭുല്ലാ താല് ഗണിക്കപ്പെടുന്നത്. ഗര്‍വാള്‍ റൈഫിള്‍സിലെ സൈനികരുടെ സഹായത്തോടെയാണ് ഈ കൃത്രിമ തടാകം നിര്‍മ്മിച്ചത്. അതിനാല്‍ ഈ തടാകം സൈനികര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നു. കൊച്ചനുജന് എന്നര്‍ത്ഥം വരുന്ന ഗര്‍വാലി വാക്കായ ഭുല്ലയില് നിന്നാണ് ഈ തടാകത്തിന് ഭുല്ലാ താല് എന്ന പേര് ലഭിച്ചത്. ബോട്ടിംഗ്, പാഡ്ഡ്ലിംഗ് തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യം ഇവിടെയുണ്ട്. കുട്ടികളുടെ പാര്‍ക്ക്, മുളയില്‍ നിര്‍മ്മിച്ച ഏറുമാടം, മനോഹരമായ കുളങ്ങള്‍ എന്നിവയും ഇവിടെ കാണാം.