ലാന്‍സ്‌ഡൗണിന്റെ പാരമ്പര്യം ഉറങ്ങുന്ന നിര്‍മ്മിതികളില്‍ ഒന്നാണ് ഗര്‍വാലി മെസ്സ്. 1888ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ കെട്ടിടം 1892ല്‍ മെസ്സ് ആയി മാറി. ഇന്ത്യന്‍ സൈന്യത്തിന്റെ സമ്പന്നമായ പാരമ്പര്യത്തിന്റെ പ്രതീകമാണ് ഈ മെസ്സ്. ഏഷ്യയിലെ ഏറ്റവുമധികം അറിയപ്പെടുന്ന മ്യൂസിയം എന്ന ഖ്യാതിയും ഗര്‍വാലി മെസ്സിന് അവകാശപ്പെട്ടതാണ്. വന്യമൃഗങ്ങളുടെ തോലിന്റെ വന്‍ശേഖരം ഇവിടെയുണ്ട്. നന്ദാദേവി, ചൗഖമ്പ, കാമെറ്റ് തുടങ്ങിയ ഹിമാലയത്തിലെ വിവിധ കൊടുമുടികളിലേക്ക് വഴി കാട്ടുന്ന ഒരു ഡയലും മ്യൂസിയത്തില്‍ കാണാന്‍ കഴിയും.



Click it and Unblock the Notifications