ലാന്‍സ്‌ഡൗണ്‍ മാള്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോണ്‍സ് പള്ളി ആരാധനാലയം എന്ന നിലയിലും ശില്‍പ്പചാരുതയാലും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ റോമന്‍ കത്തോലിക് പള്ളി ആദ്യകാലത്ത് ഒരു ബംഗ്‌ളാവ് ആയിരുന്നു. ആരാധനയുള്ള ലാന്‍സ്‌ഡൗണിലെ ഒരേയൊരു ക്രിസ്‌ത്യന്‍ പള്ളിയാണിത്. 1936ല്‍ സ്ഥാപിച്ച പള്ളിയുടെ നിര്‍മ്മാണം തൊട്ടടുത്ത വര്‍ഷം പൂര്‍ത്തിയായി. ആഗ്ര അതിരൂപതയുടെ കീഴിലാണ് പള്ളി പ്രവര്‍ത്തിച്ചിരുന്നത്. പുരോഹിതന്മാരുടെ അഭാവം മൂലം ആഗ്ര അതിരൂപതയ്‌ക്ക് പള്ളിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 1951ല്‍ പള്ളി സര്‍ക്കാരിന് കൈമാറി.
1977ല്‍ റവറന്റ് ഗ്രാഷ്യന്‍ മുണ്ഡാടന്‍ ലാന്‍സ്‌ഡൗണില്‍ മതപ്രചാരണം നടത്താന്‍ തീരുമാനിച്ചു. ഇതിന് അദ്ദേഹം ഫാദര്‍ ജോണിനെ ചുമതലപ്പെടുത്തി. ഫാദര്‍ ജോണ്‍ സര്‍ക്കാരിലെ ഇന്നത വൃത്തങ്ങളുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുകയും പള്ളി വീണ്ടും തുറക്കുന്നതിനുള്ള അനുമതി നേടുകയും ചെയ്‌തു. 1980ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പള്ളി വിശ്വാസികള്‍ക്ക് തിരികെ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. 1983 ഏപ്രില്‍ 26ന് ഡോ. പൗളിനസ് ജീരകാന്ത് പള്ളിയില്‍ ആരാധന നടത്തി. അതിന് ശേഷം ഇവിടെ സ്ഥിരമായി ദിവസ പ്രാര്‍ത്ഥനകള്‍ നടന്നു വരുന്നു.



Click it and Unblock the Notifications