Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലേപാക്ഷി » കാലാവസ്ഥ

ലേപാക്ഷി കാലാവസ്ഥ

വേനല്‍ക്കാലം

വേനല്‍ക്കാലം ആന്ധ്രയിലെ മറ്റെല്ലാ സ്ഥലത്തെയും പോലെ ലേപാക്ഷിയിലും കഠിനമാണ്, വേനലില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഉച്ചതിരിഞ്ഞാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. വേനല്‍ക്കാലത്ത് വടക്കേഇന്ത്യയില്‍ അനുഭവപ്പെടുന്ന അതേ ചുടുകാറ്റാണ് ലേപാക്ഷിയിലും ചൂട് കൂട്ടുന്നത്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവിടുത്തെ വേനല്‍ക്കാലം.

മഴക്കാലം

ജൂണ്‍ പകുതിയോടെ തുടങ്ങുന്ന മഴ സെപ്റ്റംബര്‍ വരെയുണ്ടാകും. അത്യാവശ്യം നല്ലതോതില്‍ മഴ ലഭിയ്ക്കുന്ന പ്രദേശമാണിത്. മഴ പെയ്യുന്നതോടെ ലേപാക്ഷിയാകെ തണുക്കും, ഇക്കാലത്ത് താപനില 32 ഡിഗ്രി സെല്‍ഷ്യസില്‍ അപ്പുറം പോകാറില്ല. ചിലപ്പോള്‍ ഒക്ടോബര്‍ വരെ ചെറിയ തോതില്‍ മഴയുണ്ടാകാറുണ്ട്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ലേപാക്ഷി സന്ദര്‍ശിയ്ക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. ക്ഷേത്രങ്ങളെല്ലാം നടന്നുകാണാനും മറ്റും ഇക്കാലത്ത് സൗകര്യമാണ്. ശീതകാലത്ത് ലേപാക്ഷിയില്‍ മനോഹരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വൈകുന്നേരത്തോടെ ചിലപ്പോള്‍ തണുപ്പ് കൂടാറുണ്ട്.