ഗുരുദ്വാര അലംഗീര്‍ സാഹിബ് എന്നും അറിയപ്പെടുന്ന ഗുരുദ്വാര മന്‍ജി സാഹിബ് ലുധിയാനയുടെ തെക്ക് കിഴക്കായി 29 കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മച്ചിവാരയില്‍ നിന്നും പോന്നതിന് ശേഷം ഗുരു ഗോബിന്ദ് ജി ഇവിടെ കുറച്ച് സമയം ചെലവഴിച്ചിരുന്നു. ഈ സ്ഥലത്ത് വെള്ളമില്ലന്ന് കണ്ട ഗുരുജി ഭൂമിയിലേക്ക് അമ്പെയ്ത് നീരുറവ ഉണ്ടാക്കി എന്നാണ് പറയപ്പെടുന്നത്. പിന്നീട് ഈ നീരുറവ ഒരു ജലസംഭരണിയായി മാരി .
അമ്പിന്റെ തടാകം എന്നര്‍ത്ഥം വരുന്ന തിസാര് എന്നപേരിലാണി ഈ ജലസംഭരണി ഇപ്പോള്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഈ വെള്ളത്തില്‍ മുങ്ങിയ ഒരു വൃദ്ധയുടെ കുഷ്ഠ രോഗം മാറി എന്നും കഥകളുണ്ട്. ഇവിടെ സംഘടിപ്പിക്ക പെടുന്ന ഗുരു ടേഗ് ബഹദൂര്‍ ജിയുടെ സാഹിദി ദിവാസ് ദൂര സ്ഥലത്തു നിന്നുള്ള ആളുകളെ പോലും ആകര്‍ഷിക്കാറുണ്ട്.