ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് മധുര സന്ദര്‍ശിക്കാന്‍ അനുയോജ്യം.
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് മധുരയില്‍ വേനല്‍ക്കാലം. കടുത്ത ചൂട് അനുഭവപ്പെടുന്ന പ്രദേശമാണിത്. താപനില 26 മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും ഇക്കാലത്ത്. മെയ് മാസമാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മാസം.
ജൂലൈ മുതല്‍ ആഗസ്ത് വരെയാണ് മഴക്കാലം. താരതമ്യേന കനത്ത മഴ ലഭിക്കുന്ന സ്ഥലമാണ് മധുര. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവും തണുപ്പും കൂടുതലായിരിക്കും.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശീതകാലത്താണ് ഇവിടെ നല്ല സുഖമുള്ള കാലാവസ്ഥ. 18 മുതല്‍ 32 ഡിഗ്രി വരെയാകും ഈ സമയം താപനില. ശീതകാലമാണ് മധുര സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം.