മറാത്ത ചക്രവര്‍ത്തിയായ ഛത്രപതി ശിവജി മഹാബലേശ്വറില്‍ പണികഴിപ്പിച്ച കോട്ടയുടെ പേരാണ് പ്രതാപ്ഘട്ട് കോട്ട. മഹാബലേശ്വറില്‍ നിന്നും ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരമുണ്ട് കോട്ടയിലേക്ക്. മഹാബലേശ്വറിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമായ ഈ കോട്ട 1856 ലാണ് പണികഴിപ്പിച്ചത്.
അഫ്സല് ഖാന്റെ മരണവുമായി ബന്ധപ്പെട്ടും ഈ സ്ഥലത്തെക്കുറിച്ച് കഥകളുണ്ട്. ഭവാനി ക്ഷേത്രവും അഫ്സല് ഖാന്റെ ശവകുടീരവുമാണ് ഈ സ്ഥലത്തെ പ്രധാനപ്പെട്ട മറ്റ് ആകര്ഷണങ്ങള്. കോട്ടയുടെ പരിസരത്തായി ഒരു ശിവക്ഷേത്രവും കാണാം. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം ആയിരം മീറ്ററോളം ഉയരത്തിലാണ് പ്രതാപ്ഘട്ട് കോട്ട സ്ഥിതി ചെയ്യുന്നത്.