മാഹി: അറബിക്കടലിന്റെ പുരികം

ഹോം » സ്ഥലങ്ങൾ » മാഹി » ഓവര്‍വ്യൂ

കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമാണ് മാഹി. എന്നാല്‍ മലയാളം സംസാരിക്കുന്ന കേരളക്കരയോടാണ് മാഹിക്ക് ഏറെ പ്രിയം. 9 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് മാഹിയുടെ ചുറ്റളവ്. മൂന്ന് വശത്തും കേരളവും ബാക്കിയുള്ള ഒരു ഭാഗത്ത് അറബിക്കടലുമാണ് മാഹിയുടെ അതിര്‍ത്തികള്‍. മിശ്രിത ഭാഷ സംസാരിക്കുന്ന മാഹിയിലെ ജനസംഖ്യ 35000 മാത്രമാണ്. സാക്ഷരതയാകട്ടെ 98 ശതമാനത്തിലധിവും. ഫ്രഞ്ച് കോളനിയായിരുന്ന മാഹിയില്‍ അവര്‍ അവശേഷിപ്പിച്ചുപോയ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ പലതുമുണ്ട്.

ഫ്രഞ്ച് നഗരം

ബെട്രാന്‍ഡ് ഫ്രാന്‍സിയോസ് മാഹി ഡെലാ ബര്‍ദാനിയോസ് എന്ന ഫ്രഞ്ചുകാരനാണ് മാഹിയുടെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നതും.

മാഹിയിലെ ആകര്‍ഷണങ്ങള്‍

മാഹിപ്പള്ളിയാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം.ക്രിസ്തുമത വിശ്വാസികള്‍ മാത്രമല്ല നാനാജാതി മതസ്ഥരും മാഹിപ്പളളിയില്‍ പെരുന്നാളുകൂടാനെത്തുന്നു. മാഹി ബോട്ട് ഹൗസും ഏറെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണ്. വര്‍ഷം മുഴുവന്‍ സഞ്ചരിക്കാന്‍ അനുയോജ്യമായ നഗരമാണ് മാഹി.

മാഹിയിലെത്താന്‍

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് മാഹി യാത്രയ്ക്ക് ഏറ്റവും യോജിച്ചത്.

എങ്ങിനെയെത്തും

ബസ്, ട്രെയിന്‍, വിമാന മാര്‍ഗങ്ങളിലെല്ലാം മാഹിയിലെത്തുക പ്രയാസമുള്ള കാര്യമല്ല.

Please Wait while comments are loading...