മജുലിയിലെ മറ്റൊരു പ്രശസ്തമായ സത്രമാണ് ഓനിയാട്ടി സത്രം. 1653 ലാണ് ഈ സത്രം ആരംഭിച്ചത്. പാല്‍നം, അപ്‌സര നൃത്തം എന്നിവയാണ് ഈ സത്രത്തെ പ്രശസ്തമാക്കുത്. പാല്‍നമാണ് ഈ സത്രത്തിലെ ഏറ്റവും പ്രശസ്തമായ മത ചടങ്ങ്. പ്രധാന ഹാളില്‍ ഗോവിന്ദ ദേവന് വേണ്ടി ശാസ്ത്രിയ നൃത്തം അവതരിപ്പിക്കും. രാസലീല, ജന്മാഷ്ടമി, ബോഹാഗ് ബിഹു തുടങ്ങിയ ആഘോഷങ്ങളും ഇവിടെ നടക്കുന്നു. പരമ്പരാഗതമായ ആസാമിസ് സാധനങ്ങളുടെ ശേഖരവും ഇവിടെയുണ്ട്.



Click it and Unblock the Notifications