മലമ്പുഴയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇവിടുത്തെ റോപ് വേ കാര്‍. ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോപ് വേയാണിത്. തീര്‍ത്തും വ്യത്യസ്തമായ അനുഭവം തന്നെയാണ് ഇതിലുള്ള യാത്ര. 60 അടി ഉയരത്തില്‍ 625 മീറ്റര്‍ ദൂരത്തിലാണ് വലിയ ഇരുമ്പു വടങ്ങളിലുള്ള ഈ റോപ് വേ നിര്‍മ്മിച്ചിരിക്കുന്നത്. അണക്കെട്ടിന്റെയും പൂന്തോട്ടത്തിന്റെയും മലനിരകളുടെയുമെല്ലാം മനോഹാരിത റോപ് വേയില്‍ ഇരുന്ന് ആസ്വദിയ്ക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം രസംപകരുന്നതായിരിക്കും ഈയാത്ര, സുര്ഷയുടെ കാര്യത്തില്‍ ഒന്നും പേടിയ്ക്കാനുമില്ല. ഏതാണ്ട് 20 മിനിറ്റോളമാണ് ഒരു റൈഡിന്റെ ദൈര്‍ഘ്യം. പൂന്തോട്ടം മുഴുവന്‍ ഈ സമയംകൊണ്ട് ചുറ്റിക്കാണാം.
കാലത്ത് പത്ത് മുപ്പത് മുതല്‍ വൈകീട്ട് ആറുമണിവരെയാണ് റോപ് വേയുടെ പ്രവര്‍ത്തനസമയം. സുരക്ഷാ ഉപകരണങ്ങളെല്ലാം നല്‍കിയാണ് സഞ്ചാരികളെ ഇതില്‍ കയറ്റുന്നത്. ആളൊന്നിന് 30 രൂപയും ഒരു കുടുംബത്തിന് 80 രൂപയുമാണ് ഇതിന്റെ ഫീസ്. 6 വിദ്യാര്‍ഥികളുള്‍പ്പെടുന്ന ഒരു ഗ്രൂപ്പിന് 150 രൂപയാണ് ഫീസായി നല്‍കേണ്ടത്.



Click it and Unblock the Notifications