സഹ്യാദ്രി റേഞ്ചിലാണ് ഇവിടുത്തെ ട്രക്കിങ് ട്രെയിലുകള്‍ മുഴുവന്‍. ട്രക്കിങ് നല്‍കുന്ന ആനന്ദത്തിന് പുറമേ പ്രകൃതിയുമായി അടുത്ത് സംവിദിയ്ക്കാനുള്ള അവസരം കൂടി ലഭിയ്ക്കും ഇവിടെ. ട്രക്കിങ്ങിലെ തുടക്കക്കാര്‍ക്കും സാഹസികര്‍ക്കും ഒരുപോലെ സാധ്യതകള്‍ തുറന്നിടുന്നതാണ് ഇവിടുത്തെ മലനിരകള്‍. മാല്‍ഷെജ് ഘട്ടിലെ ഏറ്റവും ഉയരം കൂടിയ കുന്നായ ദര്‍കോബ കുന്നുകളിലേയ്ക്കുള്ള ട്രക്കിങ് അല്‍പം സാഹസിക മനസ്ഥിതിക്കാര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. അജോബ ഹില്‍, ജീവ്ദാന്‍ ഛാവന്ദ് ഫോര്‍ട്ട്, നാനെ ഘട്ട് എന്നിവയാണ് ട്രക്കിങ് പ്രിയര്‍ക്കായുള്ള മറ്റ് കേന്ദ്രങ്ങള്‍.



Click it and Unblock the Notifications