മാല്‍ഷെജ് ഘട്ടില്‍ ഒട്ടേറെ വെള്ളച്ചാട്ടങ്ങളുണ്ട്, അവയില്‍ ഏറ്റവും മനോഹരമായതാണ് മാല്‍ഷെജ് വെള്ളച്ചാട്ടം. മഴക്കാലത്താണ് ഇതിന്റെ ഭംഗി പൂര്‍ണമായും ആസ്വദിക്കാന്‍ കഴിയുക. പാറകള്‍ക്കിടയിലൂടെ കുത്തിയൊഴുകി പതഞ്ഞുവീഴുന്ന വെള്ളച്ചാട്ടം കാണേണ്ടതുതന്നെയാണ്. മഴയുള്ളപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ഇരട്ടിയ്ക്കും.