ജീപ്പോടിക്കാന്‍ സാധിക്കുന്ന ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡ് എന്നതാണ് റോതാംഗ് പാസിന്റെ ഏറ്റവും വലിയ ആകര്‍ഷണം. മൗണ്ടന്‍ ബൈക്കിംഗിനും സ്‌കീയിംഗിനും പേരുകേട്ട മനാലിയിലെ ഒരുപ്രധാന കേന്ദ്രമാണിത്. മണാലിയില്‍ നിന്നും 51 കിലോമീറ്റര്‍ ദൂരത്താണിത്. കുള്ളുവിനെ ലാഹൗല്‍, സ്പിതി എന്നിവയുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. സമദ്രനിരപ്പില്‍ നിന്നും 4111 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പാത ഹിമാലയന്‍ മലനിരകളുടെ അത്ഭുതകരമായ കാഴ്ചകള്‍ക്ക് പ്രശസ്തമാണ്.
മെയ് മാസത്തില്‍ ഈ പാത സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുകയും സെപ്റ്റംബറില്‍ അടയ്ക്കുകയും ചെയ്യും. മഞ്ഞുവീഴ്ച മൂലം സെപ്റ്റംബറിനുശേഷം ഈ പാത സഞ്ചാരയോഗ്യമായിരിക്കില്ല. ഇന്ത്യന്‍ സേനയില്‍ നിന്നും മുന്‍കൂര്‍ അനുവാദം വാങ്ങിയ ശേഷം മാത്രമേ വിനോദസഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ സാധിക്കൂ.



Click it and Unblock the Notifications