മലകയറ്റം, മനാലി

സാഹസികത ഇഷ്ടപ്പെടുന്ന യാത്രികര്‍ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത അനുഭവമാണ് മനാലിയിലെ മലകയറ്റം. ഹനുമാന്‍ തിബ്ബയും ദിയോ തിബ്ബയുമാണ് മനാലിയിലെ പ്രശസ്തമായ രണ്ട് മലകയറ്റ കേന്ദ്രങ്ങള്‍. 5930, 6001 മീറ്ററുകളാണ് യഥാക്രമം സമുദ്രനിരപ്പില്‍ നിന്നും ഇരമലകളുടെയും ഉയരം. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് മലകയറ്റത്തിന് ഏറ്റവും അനുയോജ്യം. സ്‌നോ മൗണ്ടനീറിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ മാസങ്ങള്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്.

Please Wait while comments are loading...