കരിങ്കല്ലിലും മരത്തിലും തീര്‍ത്ത് ഏഴു നിലകളുള്ള കോട്ടയാണ് പാന്‍ഗ്ന-കര്‍സോഗ് വാലിയിലെ പ്രധാന ആകര്‍ഷണം.ഈ കോട്ടയ്ക്കുള്ളിലെ മഹാമായ ക്ഷേത്രം സന്ദര്‍ശിക്കാന്‍ വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് പേരാണ് ഇവിടെയെത്തുന്നത്.
മാണ്ഡി മേഖലയുടെ മുഖ്യകാര്യാലയം പ്രവര്‍ത്തിക്കുന്നത് സമുദ്രനിരപ്പിന് 350 മീറ്റര്‍ ഉയരത്തിലുള്ള കര്‍സോഗിലാണ്. പാണ്ഢവന്‍മാരിലൊരാളായ ഭീമന്‍ രാക്ഷസിയായ ഹിഡുംബയെ വിവാഹം ചെയ്തത് ആപ്പിള്‍ത്തോട്ടങ്ങള്‍ നിറഞ്ഞ ഈ മനോഹരമായ താഴ്വാരത്ത് വച്ചാണെന്നാണ് സങ്കല്‍പ്പം.കാമാക്ഷിദേവീ ക്ഷേത്രം,മാമലേശ്വര മഹാദേവക്ഷേത്രം, മഹുനാഗ് ക്ഷേത്രം എന്നിങ്ങനെ നിരവധി തീര്‍ത്ഥാടനകേന്ദ്രങ്ങളും കര്‍സോഗിലുണ്ട്. സന്ദര്‍കര്‍ക്കിടയില്‍ ട്രക്കിംഗിന് പേരുകേട്ട സ്ഥലം കൂടിയായ ഇവിടെ ഏപ്രിലിനും ഒക്ടോബറിനുമിടയില്‍ സന്ദര്‍ശിക്കുന്നതാണ് ഉചിതം.



Click it and Unblock the Notifications