Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മാണ്ഢി

മാണ്ഢി - കുന്നുകളുടെ വരാണസി

73

ഏറെ നാള് നീണ്ട ഒരു തീര്‍ത്ഥാടനത്തിന് ഒരുങ്ങുകയാണോ നിങ്ങള്‍. എന്നാല്‍ ലിസ്റ്റില്‍ ഒരു സ്ഥലം കൂടി ഉള്‍പ്പെടുത്താന്‍ മറക്കണ്ട. ഹിമാലയത്തിന്‍റെ മടിത്തട്ടിലുള്ള 'കുന്നുകളുടെ വരാണസി' എന്ന് വിളിക്കപ്പെടുന്ന മാണ്ഡി. വെറുമൊരു തീര്‍ത്ഥാടനകേന്ദ്രം മാത്രമല്ല ഇവിടം മനോഹരമായ പ്രകൃതിദൃശ്യങ്ങളാസ്വദിക്കാനും സാഹസിക വിനോദങ്ങളിലേര്‍പ്പെടാനും അവസരം ലഭിക്കുന്ന ഒരുഗ്രന്‍ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് മാണ്ഢി. ഹിമാചല്‍ പ്രദേശിലെ ബിയാസ് നദിക്കരയിലുള്ള  ചരിത്രപ്രധാനമായ ഈ പുണ്യസ്ഥലം ഋഷി ശ്രേഷ്ഠനായ മാണ്ഢവന്‍റെ കാലശേഷം 'മാണ്ഢവനഗരം' എന്നാണ് അറിയപ്പെട്ടിരുന്നത്. അത് ലോപിച്ചാണ് മാണ്ഢിയായത്.

കരിങ്കല്ലില്‍ത്തീര്‍ത്ത മുന്നൂറിലധികം ക്ഷേത്രങ്ങളാണ് മാണ്ഢിയെ മറ്റ് തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാക്കുന്നത്.ശിവനും കലിയുമാണ് ഈ ക്ഷേത്രങ്ങളിലെ പ്രധാന മൂര്‍ത്തികള്‍.ചരിത്രപ്രസിദ്ധമായ പഞ്ചവക്ത്ര ക്ഷേത്രവും, അര്‍ദ്ധനാരീശ്വര ക്ഷേത്രവും,ത്രൈലോകനാഥ ക്ഷേത്രവുമെല്ലാം മാണ്ഡിയിലാണുള്ളത്.

പുണ്യപുരാതനക്ഷേത്രമായ ഭൂതനാഥ ക്ഷേത്രമാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം. 1520 ലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ഇതുപോലെ ഗോവിന്ദസിംഗ് ഗുരുദ്വാരയും തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 11,500 അടി ഉയരത്തിലുള്ള ശിഖരി കൊടുമുടിയും ഇവിടത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.കൊടുമുടിയില്‍ ശിഖരി ദേവിയുടെ ക്ഷേത്രവുമുണ്ട്.

സണ്‍കെന്‍ ഗാര്‍ഡന്‍,ജില്ലാ ലൈബ്രറി ബില്‍ഡിംഗ്,വിജയ് കേസരി ബ്രിഡ്ജ്,പാണ്ഡു തടാകം,സുന്ദര്‍ നഗര്‍,പ്രഷാര്‍ തടാകം, ജാന്‍ജെലി താഴ്വര, റാണി അമൃത് കൌര്‍ പാര്‍ക്ക്,ബിര്‍ മൊണാസ്ട്രി,,നാര്‍ഗു വൈല്‍ഡ് ലൈഫ് സാന്‍ച്യുറി എന്നിങ്ങനെ എത്രയോ കാഴ്ച്ചകള്‍ മാണ്ഢിയെ നിങ്ങള്‍ക്ക് മറക്കാനാവാത്ത ഇടമാക്കി മാറ്റും. അപൂര്‍വ്വ ജന്തുജാലങ്ങളെ അടുത്തു കാണാനുള്ള അവസരവും സഞ്ചാരികള്‍ക്ക് മാണ്ഡിയിലുണ്ട്. ആടുവര്‍ത്തില്‍പ്പെട്ട ഗോറല്‍,മയിലിനോട് സാദൃശ്യമുള്ള മോണല്‍,കറുത്ത കരടി,കുരയ്ക്കും മാന്‍,കസ്തൂരിമാന്‍,ഹിമാലയന്‍ കരടി,പൂച്ച,പുലി,വെരുക് എന്നിവയെയെല്ലാം ശിഖരിദേവി വന്യജീവി സങ്കേതത്തില്‍ കാണാം.

മാണ്ഢി സന്ദര്‍ശനത്തിന് റെയില്‍,റോഡ് മാര്‍ഗ്ഗങ്ങളോ വിമാനയാത്രയോ തെരെഞ്ഞടുക്കാം.മാര്‍ച്ചിനും ഒക്ടോബറിനുമിടയിലാണ് മാണ്ഢി സന്ദര്‍ശനത്തിന് അനുയോജ്യമായ കാലാവസ്ഥ.

മാണ്ഢി പ്രശസ്തമാക്കുന്നത്

മാണ്ഢി കാലാവസ്ഥ

മാണ്ഢി
20oC / 68oF
 • Sunny
 • Wind: ENE 11 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മാണ്ഢി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം മാണ്ഢി

 • റോഡ് മാര്‍ഗം
  മാണ്ഢിയിലെത്താന്‍ ബസ് യാത്ര താല്‍പ്പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ ബസ്സുകളെയോ പ്രൈവറ്റ് ഡീലക്സ് ബസ്സുകളെയോ ആശ്രയിക്കാം. വളരെ ചെറിയ ചെലവേ ബസ്സ് യാത്രയ്ക്കുണ്ടാവൂ.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ട്രെയ്നില്‍ വരുന്നവര്‍ക്ക് മാണ്ഢിയിലെത്താന്‍ 125 കിമീ അകലമുള്ള കിരാട്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ മതിയാകും. 2500 രൂപയാണ് ഇവിടെനിന്നും മാണ്ഢിയിലേക്കുള്ള ടാക്സിനിരക്ക്.കിരാട്പൂര്‍ സ്റ്റേഷനില്‍ നിന്നും ചണ്ഢിഗഢ് വഴി രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം റെയില്‍പ്പാതയുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  നഗരത്തില്‍ നിന്നും 59 കിമീ അകലമുള്ള ബുണ്ഡാര്‍ വിമാനത്താവളമാണ് മാണ്ഢിയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം.ഷിംല, ഡല്‍ഹി,മുംബൈ വിമാനത്താവളങ്ങളില്‍ നിന്നും ബുണ്ഡാറിലേക്ക് സ്ഥിരം സര്‍വ്വീസുകളുണ്ട്.ബുണ്ഡാറില്‍ നിന്നും മാണ്ഢിയിലെത്താന്‍ ടാക്സി സര്‍വ്വീസുകളെ ആശ്രയിക്കാം. വിമാനത്താവളത്തില്‍ നിന്നും 1200 രൂപയാണ് മാണ്ഢിയിലേക്കുള്ള ടാക്സി നിരക്ക്.
  ദിശകള്‍ തിരയാം

മാണ്ഢി ട്രാവല്‍ ഗൈഡ്

One Way
Return
From (Departure City)
To (Destination City)
Depart On
18 Jul,Thu
Return On
19 Jul,Fri
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
18 Jul,Thu
Check Out
19 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
18 Jul,Thu
Return On
19 Jul,Fri
 • Today
  Mandi
  20 OC
  68 OF
  UV Index: 6
  Sunny
 • Tomorrow
  Mandi
  14 OC
  58 OF
  UV Index: 6
  Partly cloudy
 • Day After
  Mandi
  16 OC
  61 OF
  UV Index: 7
  Partly cloudy