Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ലാഹൗള്‍

ലാഹൗള്‍ - ഇങ്ങനെയുമുണ്ട് ഒരു ദേശം

11

ഹിമാചല്‍ പ്രദേശില്‍ ഇന്ത്യ- തിബറ്റ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന സ്ഥലമാണ് ലാഹൗള്‍. ലാഹൗള്‍, സ്പിതി എന്നീ രണ്ടു ജില്ലകള്‍ ചേര്‍ത്ത് 1960ലാണ് ലാഹൗള്‍ എന്ന ജില്ല രൂപീകരിച്ചത്. വെളുത്തനിറവും ചാരനിറത്തിലുള്ള കൃഷ്ണമണികളുമല്ല ലാഹൗള്‍ നിവാസികള്‍ ഇന്തോ-ആര്യന്‍ വംശജരും  തിബറ്റന്‍ ഗോത്രക്കാരുമാണ്.

ജനങ്ങളില്‍ ഭൂരിഭാഗവും ബുദ്ധമതവിശ്വാസികളാണ്, ബുദ്ധമതവുമായി ബന്ധപ്പെട്ട ആചാരങ്ങളും പാരമ്പര്യങ്ങളുമാണ് നമുക്കിവിടെ കാണാന്‍ കഴിയുക. ലഡാക്കിലെയും തിബറ്റിലെയും ജനത സംസാരിക്കുന്ന അതേഭാഷയാണ് ഇവിടുത്തെയും സംസാരഭാഷ. പ്രാര്‍ത്ഥനാ പതാകകള്‍ പാറിക്കളിയ്ക്കുന്ന ബുദ്ധ വിഹാരങ്ങളാണ് ലാഹൗളില്‍ എവിടെ നോക്കിയാലും കാണാന്‍ കഴിയുക.

തരിശുപോലുള്ള ഭൂമിയില്‍ പുല്ലും കുറ്റിച്ചെടുകളും മാത്രമേ വളരുകയുള്ളു. ഉരുളക്കിഴങ്ങു കൃഷിയും മൃഗപരിപാലനവും നെയ്ത്തുമാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ജീവിതോപാധികള്‍. മരങ്ങളും, പാറക്കഷണങ്ങളും, സിമന്റും ചേര്‍ത്ത് തിബറ്റ് ശൈലിയില്‍ പണിത വീടുകളാണ് എങ്ങും കാണുക. ഭൂകമ്പസാധ്യത ഏറെയുള്ള സ്ഥലമായതിനാല്‍ത്തന്നെ അത്തരം സ്ഥലങ്ങളില്‍ ഈ രീതിയിലുള്ള കെട്ടിടങ്ങളാണ് കൂടുതലും ഉള്ളത്. അര്‍ഗലിയെന്ന മലപ്രദേശത്ത് മാത്രം കാണുന്ന ചെമ്മരിയാടുകള്‍,

ചമരിക്കാളകള്‍ (യാക്ക്) എല്ലായിടത്തും മേഞ്ഞുനടക്കുന്നത് കാണാം. തിബറ്റന്‍ കൃഷ്ണമൃഗം, ടിബറ്റ് പീഠഭൂമിയില്‍ കാണുന്ന പ്രത്യേകതരം കഴുതകള്‍ തുടക്കി ഒട്ടേറെ തരത്തില്‍പ്പെട്ട മൃഗങ്ങള്‍ ഇപ്പോള്‍ ഇവിടുത്തെ വരള്‍ച്ചയും പച്ചപ്പില്ലായ്മയും കാരണം വംശനാശ ഭീഷണിയിലാണ്. ബുദ്ധമത ആശ്രമവും വന്യജീവിസങ്കേതവുമുള്ള കിബ്ബര്‍, പൈന്‍ വാലി നാഷണല്‍ പാര്‍ക്ക്, കി മൊണാസ്ട്രി, കുന്‍സും പാസ് എന്നിവയെല്ലാമാണ് ലൗഹൗളിലെ പ്രധാന ആകര്‍ഷണങ്ങള്‍.

ബുന്ദര്‍ വിമാനത്താവളമാണ് ലാഹൗളിന് ഏറ്റവും അടുത്തുള്ളത്. ദില്ലി, ഷിംല എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാനങ്ങളുണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാകിസികളില്‍ ലാഹൗള്‍-സ്പിതിയിലെത്താം. ലാഹൗളിന് സമീപത്തുള്ള നാരോ ഗേജ് റെയില്‍വേ സ്റ്റേഷന്‍ ജോഗീന്ദര്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനാണ്. മറ്റൊരു പ്രമുഖ സ്റ്റേഷന്‍ ചണ്ഡിഗഡ് സ്റ്റേഷനാണ്. പ്രമുഖ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നെല്ലാം ചണ്ഡിഗഡിലേയ്ക്ക് തീവണ്ടികളുണ്ട്. കിന്നൗറില്‍ നിന്നും ഇങ്ങോട്ട് റോഡുമാര്‍ഗ്ഗം യാത്രചെയ്യാന്‍ എളുപ്പമാണ് രഹ്തങ് പാസ്, കുന്‍സും പാസ് എന്നിവവഴിയാണ് യാത്രചെയ്യേണ്ടത്.

ലാഹൗള്‍ പ്രശസ്തമാക്കുന്നത്

ലാഹൗള്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ലാഹൗള്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ലാഹൗള്‍

 • റോഡ് മാര്‍ഗം
  മണാലിയില്‍ നിന്നും റഹ്താംങ് പാസിലൂട ദേശീയ പാത 21ല്‍ കാസയിലേയ്ക്ക് പോകാം, അവിടെനിന്നും ലാഹൗളിലേയ്ക്ക് യാത്രചെയ്യാം. നവംബര്‍ പകുതി മുതല്‍ മെയ് പകുതിവരെ മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ റഹ്താംങ് പാസ് അടച്ചിടുക പതിവാണ്. അതിനാല്‍ ഇക്കാലത്ത് ഇതുവഴി റോഡുയാത്ര സാധ്യമല്ല. കുന്‍സും പാസാണ് ലാഹൗളിലെത്താനുള്ള മറ്റൊരു മാര്‍ഗ്ഗം. കൂടാതെ കിന്നൗര്‍ വഴിയും പോകാവുന്നതാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ജോഗീന്ദര്‍ നഗറിലുള്ള ഒരു നാരോഗേജ് സ്‌റ്റേഷനാണ് ലാഹൗളിന് അടുത്തുള്ളത്, മറ്റൊരു പ്രധാന റെയില്‍വേ സ്റ്റേഷന്‍ ചണ്ഡിഗഡ് സ്റ്റേഷനാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചണ്ഡിഗഡിലേയ്ക്ക് തീവണ്ടികളുണ്ട്. സ്റ്റേഷനില്‍ നിന്നും ടാക്‌സികളില്‍ ലാഹൗളിലെത്തം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ബുന്ദറിലാണ് ലാഹൗളിന് അടുത്തുള്ള വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ദില്ലി, ഷിംല എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സികളില്‍ ലാഹൗളിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
15 Jun,Tue
Return On
16 Jun,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
15 Jun,Tue
Check Out
16 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
15 Jun,Tue
Return On
16 Jun,Wed