Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണ്ടു » ആകര്‍ഷണങ്ങള് » ബാഘ് കേവ്സ്

ബാഘ് കേവ്സ്, മണ്ടു

49

ഒന്‍പത് ഗുഹകളുടെ കൂട്ടമായ ബാഘ് കേവ്സ് മണ്ടുവിനടുത്തായി സ്ഥിതി ചെയ്യുന്നു. ബുദ്ധ സന്ന്യാസിമാരുടെ മഠമായി ഇത് കണക്കാക്കിപോരുന്നു. ഗുഹകളുടെ ഉള്‍ഭിത്തികള്‍ അതിഭംഗിയായി അലങ്കരിച്ചിരിക്കുന്നു. ഇതിന്റെ ആവിര്‍ഭാവം കൃത്യമായി അറിയില്ലെങ്കിലും, അത് ഏകദേശം AD 400 നും AD 700 നും മദ്ധ്യേയാണെന്ന് കരുതപ്പെടുന്നു. കാലപ്പഴക്കത്താലും പ്രകൃതി ദുരന്തങ്ങളാലും നശിപ്പിക്കപ്പെടാത്ത ഒരുപാട് ചിത്രങ്ങള്‍ ഗുഹയ്ക്കകത്തുണ്ട്.

പഴയകാല ചിത്രകാരന്മാരുടെ കഴിവുകളെ അതിശയിപ്പിക്കുന്ന തരത്തിലാണ് ഇന്നും ആ സൃഷ്ടികള്‍ അതുപോലെ ഗുഹകളില്‍ നിലനില്‍ക്കുന്നത്. പക്ഷേ, ഈ ഗുഹകളൊന്നും തന്നെ പ്രകൃതിയാ നിര്‍മ്മിക്കപ്പെട്ടവയല്ല, മറിച്ച് വിന്ധ്യ പര്‍വ്വതനിരയില്‍ കുത്തനെയുള്ള ഭാഗങ്ങളിലെ പാറകളില്‍ മനുഷ്യന്‍ കൊത്തിയുണ്ടാക്കിയതാണെന്നു വേണം വിശ്വസിക്കാന്‍. ബുദ്ധ സന്ന്യാസിമാര്‍ക്ക് ഒരു പാര്‍പ്പിടമെന്നുള്ള രീതിയിലായിരിക്കണം അന്നത്തെ കാലത്ത് ഇത് അവര്‍ ഉണ്ടാക്കിയിരുന്നത്. ഇവയുടെ ഘടനയ്ക്ക് അജന്ത ഗുഹകളുമായി വളരെയേറെ സാമ്യതകളുണ്ട്. ഒന്‍പത് ഗുഹകളും ഒരേ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാത്തിലും ചതുരാകൃതിയിലുള്ള മുറികളാണ് കൂടാതെ മുറിയുടെ അവസാനഭാഗങ്ങളില്‍ ഒരു ചെറിയ ഹാളും ഉണ്ട്. പ്രാര്‍ഥനയ്ക്കും മറ്റുമായി അത് ഉപയോഗിച്ചുപോന്നിരുന്നു.    ബാഘ് ഗുഹാ സന്ദര്‍ശനം തീര്‍ച്ചയായും സന്ദര്‍ശകന് ഒരു സ്വത്ത്‌ തന്നെയാണ്, അത് അവിടെയുള്ള 1000 വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രങ്ങള്‍ കാണാന്‍ മാത്രമായിക്കോട്ടേ.

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed

Near by City