Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണ്ടു » ആകര്‍ഷണങ്ങള് » ബസ് ബഹദൂര്‍സ് പാലസ്

ബസ് ബഹദൂര്‍സ് പാലസ്, മണ്ടു

49

പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കൊട്ടാരമാണ് ബസ് ബഹദൂര്‍സ് പാലസ്. ശ്വാസം  നിലച്ചുപോകുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. വലിയ നടുമുറ്റങ്ങളും, നീളമേറിയ മുറികളും, അതിഗംഭീരങ്ങളായ മട്ടുപ്പാവുകളും ഇങ്ങനെയെല്ലാം കൊണ്ടും ലോകത്തിലെവിടെയുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ പോന്നതാണ് കൊട്ടാരവും അനുബന്ധ സ്വത്തുക്കളും.     രൂപമതി പവലിയനില്‍ നിന്ന് കാണാവുന്ന ബസ് ബഹദൂറിന്റെ കൊട്ടാരം, ഏറ്റവും കൂടുതല്‍ സന്ദര്‍ശിക്കപ്പെട്ടിട്ടുള്ള മണ്ടുവിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. റാണി രൂപമതിയുടെയും ബസ് ബഹദൂര്‍ രാജാവിന്റെയും അനശ്വര പ്രണയകഥയുടെ ഒരു ഭാഗം ഈ കൊട്ടാരത്തിനും പറയാനുണ്ടാകും.     കൊട്ടാരത്തിലെ നീളമേറിയ വരാന്തകളിലൂടെ നടക്കുമ്പോഴും ഇടയ്ക്ക് വരുന്ന തൂണുകളെ തൊട്ടു തഴുകുമ്പോഴും നമ്മള്‍ പലപ്പോഴും ഭാസുരമായ പഴയകാലത്തിലേക്ക് നമ്മളറിയാതെ എടുത്തെറിയപ്പെടും. ഓരോ കമാനങ്ങള്‍ക്കും, ഓരോ കവടാങ്ങള്‍ക്കും പല കഥകളും പറയാനുണ്ടാകും.

അതിന് നമ്മള്‍ കാതോര്‍ക്കുന്നതായി നമ്മള്‍ക്ക് തോന്നിപ്പോകും. പുറത്തുള്ള പൂന്തോട്ടവും ഒരു മനോഹര കാഴ്ചയാണ്. 1509 ല്‍ പണിത കൊട്ടാരത്തിന് അനവധി ഹാളുകളുണ്ട് അതിലൊന്നാണ് 1555 മുതല്‍ 1561 വരെ ബസ് ബഹദൂര്‍ കോടതിയായി ഉപയോഗിച്ചിരുന്നത്. ആ കാലഘട്ടത്തിലെ കലയ്ക്കും ശില്പവൈദക്ദ്ധ്യത്തിനും ഉത്തമോദാഹരണമാണ് ഈ കൊട്ടാരം.

 

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu

Near by City