Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണ്ടു » ആകര്‍ഷണങ്ങള് » ചൗബിസ് ഖംബ ടെമ്പിള്‍

ചൗബിസ് ഖംബ ടെമ്പിള്‍, മണ്ടു

49

ഏ ഡി ഒന്‍പതോ പത്തോ നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന ചൗബിസ് ഖംബ ക്ഷേത്രം അതിന്റെ ശില്പ നിര്‍മ്മാണ ചാതുരിയില്‍ ഇന്നും എല്ലാവരെയും അതിശയിപ്പിക്കുന്നതാണ്. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സമൂഹ്യ പരിഷ്കരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് തന്നെയാണ് വഹിക്കുന്നത്. ഇവയെല്ലാം മനുഷ്യ മനസ്സുകളില്‍ പകരുന്ന നന്മയുടെ വെളിച്ചം ചെറുതൊന്നുമല്ല. ചൗബിസ് ഖംബ ക്ഷേത്രവും ഇതിനൊരു അപവാദമല്ല.     ക്ഷേത്രത്തിന് അത്ഭുതാവഹമായ ഒരു ഭീമന്‍ കവാടമുണ്ട്. ഇതിന്റെ നിഴലില്‍ തന്നെയായിരിക്കും ക്ഷേത്രം മിക്കപ്പോഴും. ക്ഷേത്രകവാടത്തിന്റെ മറുവശങ്ങളിലായി രണ്ട് പ്രതിമകള്‍ സ്ഥിതി ചെയ്യുന്നുണ്ട് അവ ക്ഷേത്രത്തിന് സമാനകളില്ലാത്ത സൗന്ദര്യം നല്‍കുന്നു. പ്രതിമകള്‍, കാവല്‍ മാലാഖകളായ മഹാലയ ദേവതയുടേതും മഹാമായ ദേവതയുടേതുമാണ്. ദേവതകളുടെ പേരുകള്‍ ക്ഷേത്രത്തിലേക്ക് വഴിതെളിക്കുന്ന പടവുകളില്‍ ആലേഖനം ചെയ്ത് വെച്ചിരിക്കുന്നു.    ക്ഷേത്രവും അനുബന്ധ കെട്ടിടങ്ങളും ഉള്‍ക്കൊള്ളുന്ന വലിയ പറമ്പും അതിനെ ചുറ്റിപറ്റിയ മതില്‍ക്കെട്ടുമാണ് ക്ഷേത്രപ്രവേശനകവാടത്തിന്റെ മറ്റൊരു പ്രൗഢി. പക്ഷേ, മതില്‍ക്കെട്ടുകളും വേലിക്കെട്ടുകളും ഇപ്പോള്‍ അത്ര വ്യക്തമല്ല, അത് ചിലപ്പോള്‍ കാലപ്പഴക്കത്താല്‍ നാമാവശേഷമായിപ്പോയതായിരിക്കാം. എന്നാല്‍ പോലും ക്ഷേത്രത്തിന്റെ ആകാരഭംഗിയും ഘടനാവൈഭവവും ആരെയും ആകര്‍ഷിക്കാന്‍ പോന്ന ചരിത്രവസ്തുക്കളാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
12 Jun,Fri
Return On
13 Jun,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Jun,Fri
Check Out
13 Jun,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Jun,Fri
Return On
13 Jun,Sat

Near by City