മണ്ടുവിലെ രാജ കൊട്ടാരത്തില്‍ പണിതിരിക്കുന്ന അനേകം നിര്‍മ്മിതികളില്‍ ഒന്നാണ് ഹിന്ദോള മഹല്‍. ഹൊഷാങ്ങ് ഷായുടെ ഭരണകാലത്താണ് ഇത് പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. പ്രജകളെ അഭിസംബോധന ചെയ്യാന്‍ വേണ്ടിയുള്ള ഒരു ദര്‍ബാര്‍ (സമ്മേളന മുറി) ആയാണ് ഇത് ഉപയോഗിച്ചിരുന്നത്.
കഴിഞ്ഞകാലങ്ങളിലെ രാജഭരണത്തിന്റെ പ്രൗഢി വിളിച്ചോതുന്ന ഒരു സ്മാരകമാണ് ഹിന്ദോള മഹല്‍. ഇംഗ്ളീഷില്‍ ഇത് 'ദി സ്വിങ്ങിംഗ് പ്ളേസ്" എന്നറിയപ്പെടുന്നു. ഈയൊരു കൊട്ടാരത്തിന്റെ ശരിപ്പകര്‍പ്പ് 'വറങ്ങല്‍ കോട്ടയിലും' പണികഴിപ്പിച്ചിരിക്കുന്നു. ഹിന്ദോള മഹലിന്റെ ഘടന രൂപപ്പെടുത്തിയ ശില്പി തന്നെയാണ് ഇതിന്റെയും നിര്‍മ്മാണ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് നടത്തിയത്. മാല്‍വ ഭംഗിയുടെ ശില്പചാതുരിയില്‍ തന്നെയാണ് ഈയൊരു നിര്‍മ്മിതിയും പണികഴിപ്പിച്ചിരിക്കുന്നത്.. പുറം ചുമരുകള്‍ ഏകദേശം 77 ഡിഗ്രി ചെരിച്ച് അതിഭംഗിയാക്കിയിരിക്കുന്നു. ഈയൊരു ഘടന തന്നെയാണ് ഇതിന് ഇങ്ങനെയൊരു പേര് വരാന്‍ കാരണം. ചരിത്രത്തിന്റെയും ശില്പവിദ്യയുടെയും ഏറ്റവും പ്രധാനപ്പെട്ടൊരു സ്മാരകം തന്നെയാണ് ഹിന്ദോള മഹല്‍. കഴിഞ്ഞ കാലഘട്ടത്തിന്റെ ചരിത്രശേഷിപ്പുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ തന്നെയാണ് ഹിന്ദോള മഹലിന്റെ സ്ഥാനം.



Click it and Unblock the Notifications