Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മര്‍ഗോവ

മര്‍ഗോവ - വിസ്മയം തീർക്കുന്ന ഭൂമി

25

തെക്കന്‍ ഗോവയ്ക്ക് ഒരുകിലോമീറ്റര്‍ അകലത്തായുള്ള ഒരു ഉള്‍പ്രദേശ പട്ടണമാണ് മര്‍ഗോവ. തെക്കന്‍ ഗോവയിലെ മിക്കവാറും എല്ലാ ബീച്ചുകളുടെയും അടുത്താണ് എന്നതാണ് ഇവിടേക്ക് സഞ്ചാരികളെത്താനുള്ള ഒരു പ്രധാനപ്പെട്ട കാരണം. താമസസൗകര്യത്തിന് പുറമേ നിരവധി പള്ളികളും മോസ്‌കുകളുമുള്ള മര്‍ഗോവിലേക്ക് നിരവധി മുസ്ലിംകളും എത്തിച്ചേരുന്നു.

ഷിയാ ഇമാം ഇസ്മായിലി ഖോജ ജമാത്ഖാന തുടങ്ങിയ ആരാധനാലയങ്ങളിലേക്ക് നിരവധി ആളുകള്‍ സന്ദര്‍ശനം നടത്താറുണ്ട്. ബെനോലിം, കോള്‍വ, വാര്‍ക, ബേട്ടൂല്‍, മജോര്‍ദ തുടങ്ങിയ പ്രശസ്ത ബീച്ചുകളില്‍ നിന്നും നീട്ടിയൊരു കല്ലെടുത്തെറിഞ്ഞാല്‍ എത്താവുന്ന ദൂരമേ മര്‍ഗോവയിലേക്കുള്ളൂ. മിക്കവാറും ഈ പറയുന്ന എല്ലാ ബീച്ചുകളും ഒരു ദിവസം കൊണ്ട് കാല്‍നടയായി കണ്ടാസ്വദിക്കണമെന്നു വെച്ചാലും സാധിക്കാവുന്നതേയുള്ളൂ. തെക്കന്‍ ഗോവയിലെ രുചി പകരാനായി ഷാക്കുകളും ഷോപ്പിംഗിനുളള സ്ഥലങ്ങളും ഇവിടെയുണ്ട്.

താമസത്തിനും ഇവിടെ സൗകര്യമുണ്ട്. പഞ്ചനക്ഷത്രഹോട്ടലുകളായ താജ്, ലീല, ഹോളിഡേ ഇന്‍, ഹയാത്ത് തുടങ്ങിയ ഹോട്ടലുകള്‍ ഇവിടെ അടുത്താണ്. മര്‍ഗോവയിലെ ഓഷ്യ ഷോപ്പിംഗ് മാളാണ് ഷോപ്പിംഗിന് ഏറ്റവും പേരുകേട്ടത്. ഡബോലിം എയര്‍പോര്‍ട്ടില്‍ നിന്നും വളരെ എളുപ്പത്തില്‍ ഇവിടെയത്തിച്ചേരാം.

വിമാനത്താവളത്തില്‍ നിന്നും ചുരുങ്ങിയ നിരക്കില്‍ കാബ്‌സ്, ടാക്‌സി എന്നിവ ലഭിക്കും. വാസ്‌കോ, മര്‍ഗോവ, ഡബോലിം റെയില്‍വേസ്റ്റേഷനുകള്‍ വഴിയും ഇവിടെയത്തിച്ചേരാം. ഇതില്‍ മര്‍ഗോവ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്. സമീപനഗരങ്ങളായ വാസ്‌കോ, തലസ്ഥാനമായ പനജി എന്നിവിടങ്ങളില്‍ നിന്നും റോഡ് മാര്‍ഗവും ഇവിടെയെത്താന്‍ പ്രയാസമില്ല.

മര്‍ഗോവ പ്രശസ്തമാക്കുന്നത്

മര്‍ഗോവ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മര്‍ഗോവ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മര്‍ഗോവ

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പ്രശസ്തമായ മുംബൈ - ഗോവ ഹൈവേ അഥവാ നാഷണല്‍ ഹൈവേ 17 വഴി ഗോവയിലെത്താം. മുംബൈയില്‍ നിന്നും പൂനെ വഴിയുള്ള 8 ലേന്‍ എക്‌സ്പ്രസ് വേ വഴി സതാരയിലൂടെ ഗോവയിലെത്താം. സാവന്ത് വാഡിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം യാത്ര ചെയ്താല്‍ ഗോവയിലെത്താം. മുംബൈ, പൂനെ മുതലായ മഹാരാഷ്ട്ര സിറ്റികളില്‍ നിന്നും ലോഫ്‌ളോര്‍ സെമി സ്ലീപ്പര്‍ ബസ്സ് യാത്രയാണ് ഗോവയിലേക്ക് ഏറ്റവും സൗകര്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്ക്, വടക്ക്, മധ്യ ഇന്ത്യന്‍ നഗരങ്ങളുമായി വളരെ അടുത്തുകിടക്കുന്ന കേന്ദ്രമാണ് ഗോവ. മുംബൈയില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരപ്രദമായ നിരവധി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തെക്കന്‍ ഗോവയിലെ ഡബോലിം വിമാനത്താവളമാണ് ഗോവയ്ക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈയാണ് സൗകര്യം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
21 Jun,Sun
Return On
22 Jun,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
21 Jun,Sun
Check Out
22 Jun,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
21 Jun,Sun
Return On
22 Jun,Mon