മോണ്‍ ജില്ലയിലെ പരമ്പരാഗത ഗ്രാമങ്ങളില്‍ ഒന്നായ ഷാങ്‌ന്യുവിന്റെ തലവന്‍ ആന്‍ഘ് മുഖ്യനാണ്. ആന്‍ഘ് മുഖ്യന്റെ തടിയില്‍ നിര്‍മ്മിച്ചിട്ടുള്ള മനോഹരമായ ഭവനമാണ് ഗ്രാമത്തിലെ പ്രധാന ആകര്‍ഷണം. തടിയില്‍ നിര്‍മ്മിച്ച മനോഹരമായ പ്രവേശന കവാടമുണ്ടിതിന്. സ്വര്‍ഗത്തിലെ മാലാഖമാരാണ് ഈ മനോഹര ഭവനം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. കെട്ടിടത്തിന് 8 അടി ഉയരവും 12 അടി വീതിയുമുണ്ട്. ലോഹ കാലഘട്ടത്തിലാണ് ഈ ഭവനം നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. അതായത് 500-600 വര്‍ഷത്തിലേറെ പഴക്കം കാണപ്പെടും.
മനുഷ്യന്റെയും മറ്റ് ജീവികളുടെയും ശില്‍പങ്ങള്‍ ഇതില്‍ കൊത്തിവച്ചിട്ടുണ്ട്. ആന്‍ഘ് കൊട്ടാരത്തിന്റെ മുമ്പിലായി സ്‌മാരക ശില സ്ഥാപിച്ചിട്ടുണ്ട്. അയല്‍ രാജ്യമായ ഇന്നത്തെ ആസ്സാമിലെ അഹോം രാജാക്കന്‍മാരുടെ കാലത്തുണ്ടായിരുന്നവരാണ് ഷാങ്‌ന്യുവിലെ ആന്‍ഘ്‌സ് എന്നാണ് ചരിത്രം പറയുന്നത്. ഗ്രാമവാസികളിലേറെയും കോണ്യാക്കുകളാണ്.



Click it and Unblock the Notifications