Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» റോയിംങ്

റോയിംങ് - പ്രകൃതി ഭംഗിയുടെ പര്യായം

16

അരുണാചല്‍പ്രദേശിന്‍റെ കിഴക്കന്‍ ഭാഗത്ത് ലോവര്‍ ദീബാങ് ജില്ലയുടെ തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, മനോഹരമായ കുന്നുകളും പച്ചപ്പ് നിറഞ്ഞ സമൃദ്ധമായ താഴ്വരകളും നിറഞ്ഞ വശ്യമനോഹരമായ പ്രദേശമാണ് റോയിങ്.റോയിംങിന് വടക്ക് ദിബാങ് താഴ്വാരവും കിഴക്ക് ലോഹിത്ത് ജില്ലയും പടിഞ്ഞാറ് മക്-മോഹന്‍ ലെയിനുമാണ്. തെക്കന്‍ അതിര്‍ത്തിയില്‍ ആസ്സാമിലെ തിന്‍സൂക്കിയ ജില്ലയാണുള്ളത്.

മഞ്ഞുമൂടിയ മലനിരകളും പതഞ്ഞൊലിച്ച് കോലഹലമുണ്ടാക്കുന്ന നദികളും മനോഹരമായ താഴ്വാരങ്ങളും വിവിധതരത്തിലുള്ള സസ്യ ജന്തുജാലങ്ങളുമൊക്കെയാണ് റോയിംങിലെ പ്രധാന കാഴ്ച്ചകള്‍. പ്രകൃതി സുന്ദരമായ പ്രദേശം എന്നതുകൊണ്ട് പ്രകൃതി സ്നേഹികള്‍ക്കും പുരാതനകാലത്തെ അവശിഷ്ടങ്ങള്‍ കാണപ്പെടുന്നതിനാല്‍ പുരാവസ്തു ഗവേഷകര്‍ക്കും നരവംശ ശാസ്ത്രജ്ഞര്‍ക്കുമെല്ലാം ഒരുപോലെ പ്രിയപ്പെട്ട സ്ഥലമാണ് റോയിംങ്.സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും ഇവിടം മറക്കാനാവാത്ത അനുഭവം സമ്മാനിക്കുമെന്നുറപ്പ്.

കാഴ്ച്ചകള്‍

തടാകങ്ങള്‍, താഴ്വരകള്‍, വന്യജീവി സങ്കേതം എന്നിങ്ങനെ വത്യസ്തവും മനോഹരവുമാണ് റോയിംങിലെ ഓരോ കാഴ്ച്ചയും. സല്ലി-മെഹായോ തടാകങ്ങള്‍,മെഹായോ വന്യജീവിസങ്കേതം തുടങ്ങിയവ ഇവിടത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. പൌരാണിക സംസ്ക്കാരങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത ഭീഷ്മക്നഗര്‍,രുക്മിണി നാതി എന്നീ പ്രദേശങ്ങളും ഇവിടെ വളരെ പ്രസിദ്ധമാണ്. പ്രകൃതി സ്നേഹികള്‍ക്ക് സ്വര്‍ഗ്ഗതുല്യമായ അനുഭവം റോയിംങ് നല്‍കുമെന്നുറപ്പ്. തടാകങ്ങളിലെ നിശ്ചലമായ ജലവും,വെള്ളച്ചാട്ടങ്ങളും,നീലാകാശവും അങ്ങനെ മനോഹരമായ ഒരുപാട് നല്ല കാഴ്ച്ചകളാണ് സഞ്ചാരികളെ കാത്ത് റോയിംങിലുള്ളത്.

പ്രകൃതിയും ജനങ്ങളും

മിഷ്മി മലനിരകള്‍ക്കു താഴെയുള്ള ഒരു ചെറുകുന്നിലാണ് റോയിങ് നഗരമുള്ളത്.മിഷ്മി ആദിവാസികളും ആദി ആദിവാസി ജനതയുമാണ് പ്രധാനമായും ഇവിടത്തെ പ്രദേശവാസികള്‍. ഫെബ്രുവരിയിലാണ് മിഷ്മികളുടെ പ്രധാന ഉത്സവമായ റെഗ് ഫെസ്റ്റിവല്‍ നടക്കുന്നത്.

അതേസമയം, ആദിവാസികള്‍ തങ്ങളുടെ ഉത്സവമായ സോലുംങ് കൊണ്ടാടുന്നത് എല്ലാ വര്‍ഷവും സെപ്തംബര്‍ ഒന്നിനാണ്.ഇഡു ആദിവാസികളാണ് മിഷ്മിയിലുള്ള ഒരു പ്രധാന ആദിവാസി വര്‍ഗ്ഗം. ഇവരുടെ മുടിക്കെട്ടിലെ വത്യാസവും പ്രത്യേക വസ്ത്രങ്ങളും അതില്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്ന വിവിധ ചിത്രപ്പണികളും മറ്റുമാണ് ഇവരെ മറ്റ് ആദിവാസികളില്‍ നിന്നും വത്യസ്തരാക്കുന്നത്.സൌന്ദര്യത്തിന് വളരെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഇന്നും ഈ ആദിവാസിവര്‍ഗ്ഗം അരുണാചല്‍പ്രദേശില്‍ കഴിയുന്നത്.

റോയിംങ് പ്രശസ്തമാക്കുന്നത്

റോയിംങ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം റോയിംങ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം റോയിംങ്

  • റോഡ് മാര്‍ഗം
    ആസ്സാമിലെ തിന്‍സുക്കിയയില്‍ നിന്നും ധോല ,സാധിയ നഗരങ്ങള്‍ പിന്നിട്ട് റോഡുമാര്‍ഗ്ഗം സഞ്ചാരികള്‍ക്ക് റോയിംങിലെത്താം.ഇതിന് ബസ്സുകളെയോ ടാക്സികളെയോ ആശ്രയിക്കാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ആസ്സാമിലെ തിന്‍സുക്കിയ വരെ മാത്രമേ റോയിംങിലേക്ക് ട്രെയിനുകളുള്ളൂ.113 കിലോമീറ്റര്‍ അകലെയുള്ള തിന്‍സുക്കിയയില്‍ നിന്നും ബസ്സിലോ ടാക്സിയിലോ സഞ്ചാരികള്‍ക്ക് റോയിംങിലെത്താം.അതേസമയം ഗ്വാഹത്തി,ചെന്നൈ,ഡല്‍ഹി,ധിബൂഗഡ് തുടങ്ങി രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നെല്ലാം തിന്‍സുക്കിയ വഴി ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ധാബൂക്ക്, അനിനി,പാസിഘട്ട് തുടങ്ങി പ്രദേശങ്ങളില്‍ നിന്നും റോയിംങിലേക്ക് സര്‍ക്കാര്‍ വക ആഭ്യന്തര ഹെലികോപ്റ്റര്‍ സര്‍വ്വീസുകള്‍ നടക്കുന്നുണ്ട്.റോയിംങിലേക്ക് വളരെ കുറഞ്ഞ ചെലവിലുള്ള യാത്രയാണിത്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue