ഹിമാലയത്തിന്‍െറ ഗ്രാമീണജീവിതം അനുഭവിച്ചറിയണമെങ്കില്‍ മുക്തേശ്വറില്‍ നിന്ന് 14 കിലോമീറ്റര്‍ദൂരെയുള്ള നാഥുവാഖാന്‍ എന്ന ചെറുഗ്രാമത്തില്‍ തന്നെ പോകണം. സമുദ്രനിരപ്പില്‍ നിന്ന് 1940 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന് പ്രദേശത്തെ മുസ്ലിം പ്രമുഖനായിരുന്ന നാഥുവാഖാന്െറ പേരാണ് നല്‍കിയിരിക്കുന്നത്. അഴകിന്‍െറ ഹിമാലയ കാഴ്ചകള്‍ക്കൊപ്പം ശ്വാസം നിലക്കുന്ന ഒട്ടേറെ കാഴ്ചകളും ഇവിടെയത്തെിയാല്‍ കാണാം.
തല്ലതന്ദ, നവാഡ,മല്ലതന്ദ, ഗാവോണ്‍,കഫല്ദാരി, കനാല, ജോപ്രോ, ബനോല, ഭുംഗ,ബഗീച്ച, ലാമാഖാന്,തപൂക്ക് എന്നിങ്ങനെ ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ ഗ്രാമത്തില്‍ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ബോബ് പാലസ് എന്നറിയപ്പെടുന്ന ഹെറിറ്റേജ് കോട്ടേജുകളും ഉണ്ട്. ഓക്ക്,പൈന്‍,ബിര്‍ച്ച്,കഫാല്‍ മരങ്ങള്‍ക്കിടയിലൂടെയുള്ള നടത്തം മനസിന് കുളിര്മയേകുന്നതാകും. ട്രക്കിംഗ് പ്രിയരും ഇവിടെ ധാരാളം എത്താറുണ്ട്.