ഇന്ത്യയിലെ ഫാഷന്‍ നഗരമെന്നാണ് മുംബൈയെക്കുറിച്ച് പറയാറുള്ളത്. പ്രശസ്തരായ ഡിസൈനര്‍മാര്‍, അടിയ്ക്കടി നടക്കുന്ന ഫാഷന്‍ ഷോകള്‍, ബോളിവുഡുമായുള്ള ബന്ധങ്ങള്‍ ഇതൊക്കെത്തന്നെയാണ് മുംബൈയ്ക്ക് ഇത്തരമൊരു സ്ഥാനം കിട്ടാന്‍ കാരണം. ഈ ഫാഷന്‍ തരംഗം മുംബൈയിലെ തെരുവോരങ്ങളിലിലും കാണാം. കൊളാബ കോസ് വേ പുത്തന്‍ ഫാഷനിലുള്ള വസ്ത്രങ്ങള്‍ ലഭിയ്ക്കുന്ന സ്ഥലമാണ്.
തെരുവോര വില്‍പ്പനയായതിനാല്‍ വിലക്കൂടുതലിനെക്കുറിച്ച് ആലോചിച്ച് തലപുണ്ണാക്കേണ്ടതുമില്ല. എന്തും കിട്ടുമെന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത, ഇന്ത്യാ ഗേറ്റ്, വിക്ടോറിയ ടെര്‍മിനസ്, റീഗള്‍ സിനിമ, ലിയോപോള്‍ഡ് കഫേ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വളരെ അടുത്താണ് ഈ പ്രദേശം. ഇവിടേയ്ക്ക് നടന്നുപോകുന്നതാണ് നല്ലത്.
ആഭരണങ്ങള്‍, ബാഗുകള്‍ തുടങ്ങിയവ വാങ്ങാന്‍ നല്ല സ്ഥലമാണിത്. മുംബൈയിലെ വന്‍കിട കടകളിലേയ്‌ക്കെല്ലാം സാധനങ്ങള്‍ കൊണ്ടുപോകുന്നത് ഇവിടെ നിന്നാണത്രേ, അങ്ങനെ നോക്കുമ്പോള്‍ കുറഞ്ഞ ചെലവില്‍ ഇവിടുത്തെ ചെറിയ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത് തന്നെയാണ് ആവശ്യക്കാര്‍ക്ക് നല്ലത്.



Click it and Unblock the Notifications