8 നിലകളുള്ള കെട്ടിടത്തിന്റെ അത്ര ഉയരമുള്ള നിര്‍മ്മിതിയാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. മുംബൈയിലെ കൊളാബയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഹിന്ദു-മുസ്ലീം വാസ്തുവിദ്യാ ശൈലി സമന്വയിപ്പിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണം നടക്കുന്ന 1911ല്‍ കിങ് ജോര്‍ജ്ജ് അഞ്ചാമന്റെയും മേരി രാജ്ഞിയുടെയും സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായി പണിതുയര്‍ത്തിയതാണ് ഈ കവാടം.
ഇന്ത്യാ ഗേറ്റ് കാണാതിരുന്നാല്‍ മുംബൈ യാത്ര പൂര്‍ണമായില്ല എന്നു പറയാം, അത്രയേറെ പ്രാധാന്യമുള്ളൊരു കേന്ദ്രമാണിത്. കൊളാബ കോസ്വെ, ബഡേ മിയാസ്, കഫേ മൊണ്ടേഗര്, കഫേ ലിയോപോള്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് അടുത്താണ് ഇന്ത്യാ ഗേറ്റ്.