Search
  • Follow NativePlanet
Share

പുനെ- മണ്‍സൂണ്‍ കാപ്പിറ്റല്‍

46

മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് പുനെ, അനുദിനം വളരുകയും തിരക്കേറുകയും ചെയ്യുമ്പോഴും ഗൃഹാതുരമായ ഒട്ടേറെ ഓര്‍മ്മകളെയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന നഗരമാണിത്. ചരിത്രമുറങ്ങുന്നവയാണ് പുനെയിലെ പലസ്ഥലങ്ങളും. എല്ലാ നഗരങ്ങള്‍ക്കമുള്ളപോലെ വശീകരിച്ചടുപ്പിയ്ക്കാനുള്ള മാസ്മരികശക്തി പുനെയ്ക്കുമുണ്ട്. ഓരോവട്ടം അടര്‍ന്നുപോകുന്നവരെയും വീണ്ടും വീണ്ടും തന്റെ മാസ്‌കമരികതയിലേയ്ക്ക ആവാഹിച്ച് വയ്ക്കാന്‍ പുനെ ശ്രമിച്ചുകൊണ്ടേയിരിയ്ക്കും.

ഗുണങ്ങളുടെ നഗരം എന്നര്‍ത്ഥം വരുന്ന പുണ്യനഗരമെന്ന വാക്കില്‍ നിന്നാണ് പുനെയെന്ന പേര് രൂപപ്പെട്ടതെന്നാണ് കരുതുന്നത്. രാഷ്ട്രകൂട സാമ്രാജ്യത്തിലെ രാജാക്കന്മാരാണ് പുണ്യ-വിഷയ അഥവാ പൂനക്-വിഷയ എന്ന പേര് ഈ സ്ഥലത്തിന് നല്‍കിയത്. സമുദ്രനിരപ്പില്‍ നിന്നും 560 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പുനെയെ ബ്രിട്ടീഷുകാര്‍ പരിഗണിച്ചിരുന്നത് മണ്‍സൂണ്‍ കാപ്പിറ്റല്‍ എന്ന തരത്തിലായിരുന്നു. മനോഹരമായ നഗരം എന്നതിലുപരി അറിയാനും മനസ്സിലാക്കാനും കാണാനും ഒട്ടേറെ കാര്യങ്ങളുണ്ട് ഈ നഗരത്തില്‍.

പുനെവാഡിയെന്നുകൂടി പേരുള്ള പുനെയെ ഏറ്റവും പ്രശസ്തമാക്കുന്നത് മഹാനായ മറാത്ത രാജാവായിരുന്ന ഛത്രപതി ശിവജിയുടെ താമസ സ്ഥലമെന്ന കാര്യം തന്നെയാണ്. രാഷ്ട്രകൂടന്മരും, മറാത്ത രാജാക്കന്മാരും പേഷ്വ രാജാക്കന്മാരും ഭരിച്ച പുനെയില്‍ സംസ്‌കാരങ്ങളുടെ സമ്മേളനം തന്നെയാണ് കാണാന്‍ കഴിയുക. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ പുനെയുടെ സ്ഥാനം പ്രധാനപ്പെട്ടതാണ്. സ്വാതന്ത്ര്യസമരങ്ങളുടെ കാലഘട്ടത്തിലും പുനെയ്ക്ക് ഏറെ പ്രധാന്യം കൈവന്നിരുന്നു.

സന്ദര്‍ശകര്‍ക്കായി പുനെ കാത്തുവെയ്ക്കുന്നത്

വാസ്തുവിദ്യയിലെ വൈവിധ്യങ്ങള്‍ കാണാനും അറിയാനും താല്‍പര്യമുള്ളവര്‍ക്ക് അവസരങ്ങള്‍ പുനെയില്‍ ഏറെയാമ്. ആഗ ഖാന്‍ പാലസ്, ഷിന്‍ഡേസ് ഛത്രി, സിന്‍ഹഗഡ് കോട്ട, ദി ശനിവാര്‍ വാഡ തുടങ്ങിയ നിര്‍മ്മിതികളെല്ലാം പലകാലങ്ങളിടെയും സംസ്‌കാരങ്ങളിലെയും വാസ്തുവിദ്യാ വൈവിധ്യങ്ങളുടെ തെളിവുകളാണ്. പേഷ്വ കാലഘട്ടത്തില്‍ പണികഴിപ്പിച്ച ശനിവാര്‍ വാഡ ഇപ്പോള്‍ ഏതാണ്ട് നാശോന്മുഖമാണ്.

പുനെയിലെ ഓഷോ ആശ്രമം( ദി ഓഷോ കമ്മ്യൂണ്‍ ഇന്റര്‍നാഷണല്‍) ലോകപ്രശസ്തമായ ഒന്നാണ്. രജനീഷ് ഓഷോ സ്ഥാപിച്ച ഈ സ്ഥാപനത്തില്‍ ധ്യാനവും മറ്റും പഠിയ്ക്കാനും ഗവേഷണം നടത്താനുമായി എത്തുന്നവര്‍ ഏറെയാണ്. ഇതിന് സമീപത്തുള്ള ബുദ്ധ ഗുഹകളായ കര്‍ള, ഭാജ എന്നിവയും സന്ദര്‍ശനയോഗ്യങ്ങളാണ്. പാറയില്‍ കൊത്തിയുണ്ടാക്കിയ പാതാളേശ്വര്‍ ക്ഷേത്രം ഏറെ പഴക്കം ചെന്ന ഒരു ക്ഷേത്രമാണ്. 1,400 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ ക്ഷേത്രം.

സരസ് ബാഗ്, ബുന്ദ് ഗാര്‍ഡന്‍സ് എന്നിവയുള്‍പ്പെടുന്ന എംപ്രസ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രകൃതി സൗന്ദര്യാരാധകരെ തൃപ്തിപ്പെടുത്തുന്ന ഒന്നാണ്. കുടുംബത്തിനൊപ്പം വൈകുന്നേരങ്ങള്‍ ചെലവിടാന്‍ പറ്റിയൊരു സ്ഥലമാണിത്.

മറ്റൊരു പ്രധാന കാര്യ പുനെയിലെ ഭക്ഷ്യവൈവിധ്യമാണ്. പുരന്‍ പൊലി, പിത്‌ല, ചാറ്റ്, പാവ് ബജി, മിസല്‍ പാവ് എന്നു തുടങ്ങിയ പൂനെയുടെ തനത് രുചികള്‍ ഒട്ടേറെയുണ്ട്. ചോളം, റാഗി എന്നിവയെല്ലാം ഇവിടുത്തെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളിലെ പ്രധാന ചേരുവകളാണ്. സവായ് ഗന്ധര്‍വ്വ സംഗീത് മഹോത്സവ് പുനെയിലെ ഒരു പ്രധാന സംഗീതോത്സവമാണ്, ശാസ്ത്രീയ സംഗീതശാഖകള്‍ക്ക് പ്രധാന്യം നല്‍കുന്ന ഈ സംഗീതോത്സവം എല്ലാ വര്‍ഷവും ഡിസംബറിലാണ് ഇത് നടക്കുന്നത്.

പുനെയെക്കുറിച്ച് കൂടുതല്‍

വര്‍ഷത്തില്‍ ഏതാണ്ട് എല്ലാസമയത്തും പുനെയില്‍ നല്ല കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. ഇവിടെ കടുത്ത ചൂടും കടുത്ത തണുപ്പും അനുഭവപ്പെടാറില്ല. എന്നിരുന്നാലും വേനല്‍ക്കാലത്തെ ഊരുചുറ്റല്‍ അല്‍പം ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ രാത്രികാലങ്ങളില്‍ വലിയ ചൂട് അനുഭവപ്പെടുകയുമില്ല. മഴക്കാലമാണ് പുനെയിലെ ഏറ്റവും മനോഹരമായ കാലം. ഈ സമയത്ത് പുനെ കൂടുതല്‍ സുന്ദരമാകും. എവിടെയും പച്ചപ്പും പുതുമയുമാണ് അനുഭവപ്പെടുക. ശൈത്യകാലത്തും പുനെയില്‍ മനോഹരമായ കാലാവസ്ഥയാണ് അനുഭവപ്പെടുക. ശൈത്യകാലമാണ് വിനോദസഞ്ചാരത്തിന് എത്തുന്നവര്‍ക്ക് ഏറ്റവും നല്ല സമയം.

മഹാരാഷ്ട്രിയെ പ്രധാന നഗരങ്ങളില്‍ ഒന്നായതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും പുനെയിലേയ്ക്ക് വേണ്ടുവോളം വാഹനസര്‍വ്വീസുകളുണ്ട്, മികച്ച റോഡുകളും, റെയില്‍, വിമാന സൗകര്യങ്ങളുമുണ്ട്. പുനെയിലെ ലോഹെഗാവ് എയര്‍പോര്‍ട്ടിലേയ്ക്ക് ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നിന്നെല്ലാം വിമാനസര്‍വ്വീസുകളുണ്ട്. തീവണ്ടിമാര്‍ഗ്ഗവും ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും സുഖകരമായി പുനെയില്‍ എത്താം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പത്ത് കിലോമീറ്റര്‍ യാത്രചെയ്താല്‍ പുനെ നഗരത്തിന്റെ ഹൃദയഭാഗത്തെത്താം.

മഹാരാഷ്ട്രയുടെ സാംസ്‌കാരിക തലസ്ഥാനമെന്നാണ് പുനെയെ വിശേഷിപ്പിക്കാറുള്ളത്. വിദ്യാഭ്യാസരംഗത്ത് ചടുലമായി വളരുന്ന നഗരമാണ് പുനെ. ഒപ്പം ശാസ്ത്രീയ സംഗീതം, നാടകം, സാഹിത്യം(പ്രത്യേകിച്ചും മറാത്തി സാഹിത്യം)എന്നുതുടങ്ങി എല്ലാത്തിനും വളരാനും വികസിയ്ക്കാനും പറ്റിയ അന്തരീക്ഷമാണ് പുനെയിലേത്. തൊഴില്‍, വിദ്യാഭ്യാസം, കല തുടങ്ങിയ ലക്ഷ്യങ്ങളുമായി ഇന്ത്യയുടെ നാനാഭാഗത്തുനിന്നും എത്രയോ കണക്കിനാളുകള്‍ അനുദിനം പുനെയിലെത്തുന്നുണ്ട്. ഇന്ത്യയിലെ മറ്റൊരു പ്രമുഖ ഐടി കേന്ദ്രമെന്ന നിലയിലേയ്ക്ക് വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ് ഈ നഗരം.

മുംബൈ നഗരത്തിന്റെ ചെറിയൊരു പതിപ്പുതന്നെയാണ് നാഗരികതയുടെ കാര്യത്തില്‍ പുനെയും. പലവിധ സംസ്‌കാരങ്ങളും ഭാഷകളും വേഷങ്ങളുമുള്ള ആളുകളാണ് ഇവിടെ.  ഈ സാംസ്‌കാരികസമ്മേളനം പുനെയുടെ തെരുവുകളില്‍ എപ്പോഴും കാണാന്‍ കഴിയും. എല്ലാത്തിനെയും ഉള്‍ക്കൊള്ളാനുള്ള വല്ലാത്തൊരു കഴിവുണ്ട് ഈ നഗരത്തിന്.

പുനെ പ്രശസ്തമാക്കുന്നത്

പുനെ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പുനെ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പുനെ

  • റോഡ് മാര്‍ഗം
    മഹാരാഷ്ട്രയിലെ എല്ലാ ഭാഗത്തുള്ള സ്ഥലങ്ങളുമായും റോഡുമാര്‍ഗ്ഗം ബന്ധപ്പെട്ടുകിടക്കുന്ന സ്ഥലമാണ് പുനെ. മുംബൈ-പുനെ എക്‌സ്പ്രസ് വേ ദൂരം കുറഞ്ഞ നല്ല റൂട്ടാണ്. ഇതിലേയാണ് യാത്രയെങ്കില്‍ മൊത്തം യാത്രാസമയത്തില്‍ 2 മണിക്കൂര്‍ ലാഭിയ്ക്കാം. ഒട്ടേറെ സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ പുനെയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. പഞ്ചിമഘട്ടത്തില്‍ക്കൂടിയാണ് പുനെയിലേയ്‌ക്കെത്താന്‍ യാത്രചെയ്യേണ്ടത്. മഴക്കാലത്തും മറ്റും ഈ വഴിയുള്ള യാത്ര മനോഹരമായ അനുഭവമാണ് സമ്മാനിയ്ക്കുക.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഇന്ത്യന്‍ റെയില്‍വേയിലെ ഒരു പ്രധാന കേന്ദ്രമാണ് പുനെ റെയില്‍വേ ജങ്ഷന്‍. മുംബൈയിലേയ്ക്ക് ഇവിടെനിന്നും 153 കിലോമീറ്ററാണ് ദൂരം. ഡെക്കാന്‍ ക്യൂന്‍, ശദാബ്ദി എക്‌സ്പ്രസ്, ഇന്ദ്രയാനിഎക്‌സ്പ്രസ് തുടങ്ങിയവയാണ് പുനെയ്ക്കും മുംബൈയ്ക്കും ഇടയിലോടുന്ന ചില പ്രധാന തീവണ്ടികള്‍. ബാംഗ്ലൂര്‍, കൊച്ചി, ദില്ലി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നെല്ലാം റെയില്‍മാര്‍ഗ്ഗം പുനെയില്‍ എത്താന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പുനെ ലോഹെഗാവ് എയര്‍പോര്‍ട്ടിലേയ്ക്ക് മഹാരാഷ്ട്രയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്നും പുറം നഗരങ്ങളില്‍ നിന്നുമെല്ലാം വിമാനസര്‍വ്വീസുകളുണ്ട്. ദില്ലി, ചെന്നൈ, മുംബൈ, കല്‍ക്കത്ത, ബാംഗ്ലൂര്‍, ദുബൈ, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ഇവിടെനിന്നും നേരിട്ട് വിമാനസര്‍വ്വീസുകളുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും നഗരത്തിലേയ്ക്കുള്ള ദൂരം 12 കിലോമീറ്ററാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed