ഏഷ്യയിലെ ഏറ്റവും വലിയ ചേരിയുടെപേരിലാണ് ധാരാവി അറിയപ്പെടുന്നത്. ഇത് ധാരാവിയുടെ ഒരുമുഖം മാത്രമാണ്, ഇതിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് ഒട്ടേറെ കാര്യങ്ങളുണ്ട് ഈ സ്ഥലത്ത്. തുകല്‍ ഉല്‍പ്പന്നങ്ങള്‍ ഏറെലഭിയ്ക്കുന്ന സ്ഥലമാണിത്. ചെറിയ തുകയ്ക്ക് മികച്ച തുകല്‍ ഉല്‍പ്പന്നങ്ങളാണ് ഇവിടെ ലഭിയ്ക്കുക.
തുകല്‍വസ്തുക്കളോട് താല്‍പര്യമുള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്. ഒരിജിനലിനെ മികച്ച ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് ധാരാവി. ഇവിടെനിന്നും വാങ്ങുന്ന സാധനങ്ങള്‍ പലതും ദീര്‍ഘ കാലം ഉപയോഗിക്കാന്‍ കഴിയുന്നതാണെന്നാണ് പൊതുവേ പറയുന്നത്.
ഇന്ത്യക്കാരല്ലെന്ന് കണ്ടാല്‍ സാധനങ്ങള്‍ക്ക് വലിയ തുക ഈടാക്കാനും ധാരാവിയിലെ കച്ചവടക്കാര്‍ക്ക് മടിയില്ലെന്നകാര്യം മനസ്സില്‍ വെയ്ക്കുന്നത് നല്ലതാണ്. മറാത്തിയോ, ഹിന്ദിയോ അറിയാവുന്ന ഒരാള്‍ കൂടെയുണ്ടെങ്കില്‍ കൂടുതല്‍ നല്ലത്.



Click it and Unblock the Notifications