ഏഷ്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ ഒന്നാണ് എസ്സല്‍ വേള്‍ഡ്. ഡിസ്‌നി ലാന്റിന്റെ മാതൃകയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികളെ ഏറെ ആകര്‍ഷിയ്ക്കുന്ന ഒരു സ്ഥലമാണിത്. സാഹസികരായവര്‍ക്കുള്ള ഒരു സ്ഥലമല്ല ഇത്, തമാശകളും കുസൃതികളും നിറഞ്ഞ അനുഭവങ്ങള്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കായിടുള്ളതാണ് ഇത്.
എല്ലാ വയസ്സിലുമുള്ള കുട്ടികള്‍ക്ക് പറ്റിയ റൈഡുകളും മറ്റും ഇവിടെയുണ്ട്. മറ്റൊരു തീം പാര്‍ക്കാണ് വാട്ടര്‍ കിങ്ങ്ഡം, എസ്സല്‍ വേള്‍ഡിനടുത്തുതന്നെയാണതും. രണ്ടിടത്തേയ്ക്കുംകൂടി ഒന്നിച്ചുള്ള ഡേ പാസുകള്‍ എടുക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ രണ്ടിടത്തും രണ്ടുദിവസങ്ങളിലായി സന്ദര്‍ശനം നടത്തുന്നതാണ് കൂടുതല്‍ നല്ലത്.
എങ്കില്‍ മാത്രമേ രണ്ടിടത്തെയും എല്ലാകാര്യങ്ങളും ആസ്വദിക്കാന്‍ കഴിയുകയുള്ളു. ജലകേളികളില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇഷ്ടമാകുന്നസ്ഥലമാണ് വാട്ടര്‍ കിങ്ഡം. വിവിധ തരം വാട്ടര്‍ റൈഡുകള്‍, തിരമാലകളുള്ള കുളം എന്നിങ്ങനെ പോകുന്നു ഇവിടുത്തെ കാര്യങ്ങള്‍. ഗൊരായില്‍ നിന്നും ഫെറി ബോട്ടിലും റോഡുമാര്‍ഗ്ഗവും ഇവിടെയെത്താം.



Click it and Unblock the Notifications