പേരുപോലെതന്നെ തണുത്തുറഞ്ഞ നിശാവിരുന്നുശാലയാണിത്. ശൈത്യകാലം വേര്‍തിരിച്ചറിയാന്‍ കഴിയാത്തതാണ് മുംബൈയിലെ കാലാവസ്ഥ, ഇക്കാര്യത്തില്‍ നിരാശരായവര്‍ക്ക് ആശയ്ക്ക് വകനല്‍കുന്ന സ്ഥലമാണ് ഐസ് ബാര്‍. കനത്ത കോട്ടുകളും ജാക്കറ്റുകളും കയ്യുറകളുമെല്ലാമിട്ടുവേണം ഐസ് ബാറിലെത്താന്‍,ഇല്ലെങ്കില്‍ തണുത്ത് വിറയ്ക്കും.
ഐസ് ബാറുകള്‍ കൊണ്ടുണ്ടാക്കിയ മുറികളില്‍ ഐസ് ഗ്ലാസുകളിലാണ് തീറ്റയും കുടിയുമെല്ലാം, ബാറിന് മോടികൂട്ടാനായി ഉപയോഗിച്ചിരിക്കുന്നത് ഐശ് കാര്‍വിങ്ങുകളാണ്. നഗരത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു നിശാവിരുന്നനുഭവം കൊതിയ്ക്കുന്നവര്‍ക്ക് ആദ്യത്തെ ചോയ്‌സാണ് ഐസ് ബാര്‍. ഇന്ത്യയിലെ ആദ്യത്തെ ഐസ് ബാറാണ് മുംബൈയിലേത്.



Click it and Unblock the Notifications