മുര്‍ഷിദാബാദിലെ ഏറ്റവും പ്രശസ്തമായ കാഴ്ചയാണ് ഹസാര്‍ദുവാരി പാലസ്. ആയിരം വാതിലുകളുള്ള കൊട്ടാരം എന്നാണ് ഈ പേരിനര്‍ത്ഥം. പേര് പോലെ തന്നെ ആയിരം വാതിലുകള്‍ ഈ കൊട്ടാരത്തിനുണ്ട്. നഗരമധ്യത്തിലാണ് ഈ ഭീമാകാരമായ വെള്ളച്ചായമടിച്ച കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കൊട്ടാരത്തിന്‍റെ മുന്‍ഭാഗത്തെ മുറ്റത്തിന് രണ്ട് ഫുട്ബോള്‍ മൈതാനങ്ങളുടെയത്രയും വലുപ്പമുണ്ട്. ഇത് കൊട്ടാരത്തിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.
കൊളോണിയല്‍ ശൈലിയിലുള്ള വലിയ സ്തൂപങ്ങള്‍ സായ്ഹ്നങ്ങളിലെ വിശ്രമ കേന്ദ്രങ്ങളാണിപ്പോള്‍. നിരവധി പ്രതിമകളും, ലിഖിതങ്ങളും, പിരങ്കി ഘടിപ്പിക്കുന്നതിനുള്ള തൂണുകളും കൊട്ടാരപരിസരത്ത് കാണാം. 1829 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ കൊട്ടാരം ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ സംരക്ഷണത്തിന്‍ കീഴില്‍ ഒരു മ്യൂസിയവും, സന്ദര്‍ശന കേന്ദ്രവുമായി പ്രവര്‍ത്തിക്കുന്നു.



Click it and Unblock the Notifications