Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» താരാപീഠം

താരാപീഠം - തന്ത്രിക് ക്ഷേത്ര നഗരം

10

പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്ര നഗരമാണ് താരാപീഠം. ഹിന്ദു ഉപവിഭാഗമായ ശക്ത വിശ്വാസികള്‍ മാതൃദേവതയായി കാണുന്ന ശക്തിയുടെ അവതാരമായ താരയുടെ പേരിലുള്ള തന്ത്രിക് ക്ഷേത്രം കൊണ്ട് പ്രശസ്തമാണ് ഈ സ്ഥലം. താരാദേവി ഇരിക്കുന്ന സ്ഥലം എന്നര്‍ഥം വരുന്ന താരാപീഠം ഇന്ത്യയൊട്ടാകെയുള്ള നിരവധി ശക്തിപീഠങ്ങളിലൊന്നായി അറിയപ്പെടുന്ന സ്ഥലമാണ്.

താരാപീഠിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

മതകേന്ദ്രമായ താരാപീഠില്‍ ബിര്‍ചന്ദ്രാപൂര്‍ ക്ഷേത്രം, നല്‍ഹതേശ്വരി ക്ഷേത്രം, മല്ലാര്‍പൂര്‍ ശിവക്ഷേത്രം, ലക്ഷ്മി ക്ഷേത്രം, മാലുതി ക്ഷേത്രം എന്നിങ്ങനെ നിരവധി തീര്‍ഥാടനകേന്ദ്രങ്ങളുണ്ട്.

താരാപീഠിന്‍റെ ഐതിഹ്യം

സംഹാരമൂര്‍ത്തിയായ ശിവന്‍റെ ഭാര്യയായ സതീദേവിയെ പിതാവ് അപമാനിച്ചതിനെത്തുടര്‍ന്ന് സ്വയം തീകൊളുത്തി മരിച്ചതായാണ് ഐതിഹ്യം. ഭാര്യയുടെ മരണത്തില്‍ കോപാകുലനായ ശിവന്‍ താണ്ഡവ നൃത്തം തുടങ്ങുകയും ലോകം നശിക്കുകയും ചെയ്തതായാണ് ഐതിഹ്യം.

തുടര്‍ന്ന സുരക്ഷയുടെ ദേവനായ വിഷ്ണു ശിവന്‍റെ സംഹാരതാണ്ഡവം അവസാനിപ്പിക്കാനായി  സുദര്‍ശനചക്രമുപയോഗിച്ച് സതീദേവിയുടെ ശരീരം പല കഷണങ്ങളായി നുറുക്കുകയും രാജ്യത്തിന്‍റെ പല ഭാഗത്തായി നിക്ഷേപിക്കുകയും ചെയ്തു. അങ്ങനെ സതീദേവിയുടെ നേത്രങ്ങള്‍ വീണ ഭാഗമാണത്രേ താരാപീഠം. താര എന്ന പദത്തിന് ബംഗാളില്‍ നക്ഷത്രം എന്ന് കൂടാതെ നേത്രം എന്ന അര്‍ഥം കൂടിയുണ്ട്. ഇതെത്തുട‍ന്നാണത്രേ ചന്ദിപൂര്‍ എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന പ്രദേശം താരാപീഠം എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

ശക്തിയുടെ മറ്റൊരു അവതാരം കൂടിയായി സതിയെ കണക്കാക്കുന്നുണ്ട്. അങ്ങനെ രണ്ട് രീതിയില്‍ ഐതിഹ്യപ്രാധാന്യം പ്രദേശത്തിന് കൈവരുന്നു.

ക്ഷേത്രം

ശരാശരി വലിപ്പമാണ് താരാ മാ ക്ഷേത്രത്തിനുള്ളത്. മാര്‍ബിളുകൊണ്ട് തീര്‍ത്ത ഭിത്തിയില്‍ വളഞ്ഞ ദോച്ചാല എന്ന വിളിക്കുന്ന ചുവരുണ്ട്. ഹിന്ദു ഐതിഹ്യങ്ങളില്‍ നിന്നുള്ള നിരവധി സന്ദര്‍ഭങ്ങളും ശക്തിയുടെ വിവിധ അവതാരങ്ങളായ കാളി, ദുര്‍ഗ തുടങ്ങിയവയെയും ഭിത്തികളില്‍ ചിത്രീകരിച്ചിട്ടുണ്ട്. അകത്തമ്പലത്തിലേക്ക് നയിക്കുന്ന എല്ലാ വാതിലുകളുടെ ഭംഗിയായി ലോഹം കൊണ്ട് നിര്‍മിച്ചതാണ്. ദേവതയുടെ വിശുദ്ധ പുഷ്പമായി കണക്കാക്കുന്ന ചെമ്പരത്തിയും ശിവന്‍റെയും ചക്രാസിന്‍റെയും രൂപങ്ങളും വാതിലുകളില്‍ ചിത്രീകരിച്ചിട്ടുണ്ട്.

മനോഹരമായി രൂപം നല്‍കിയിരിക്കുന്ന മൂര്‍ത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. മൂന്ന് കണ്ണുകളും വെള്ളി മുഖവുമാണ് ഇതിനുള്ളത്. ജലവും മദ്യവും സിന്ദൂരവം കലര്‍ന്ന ജലത്തിലാണ് താരാ മാ കുളിക്കുന്നത്. താരാ ദേവിക്ക് ഭക്തര്‍ മദ്യം നിവേദ്യമായി അര്‍പ്പിക്കാരുണ്ട്.

താന്ത്രിക് സംസ്കാര മൈതാനങ്ങള്‍

പ്രധാന ക്ഷേത്രത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന സംസ്കാരമൈതാനം നിരവധി ചടങ്ങുകള്‍ക്ക് വര്‍ഷങ്ങളായി സാക്ഷിയാണ്. മഹാശ്മശാനം എന്നു വിളിക്കുന്ന ഇവിടെ വന്നാല്‍ താരാദേവിയെ കാണാനാവുമെന്നാണ് വിശ്വാസം. അസ്ഥികളുടെ എല്ലുകളും തിന്നുന്നതിനായാണ് ദേവി ഇവിടെയെത്തുന്നത്. ദിവസവും ദേവിയെ പ്രീതിപ്പെടുത്തുന്നതിന് ഇവിടെ മൃഗങ്ങളെ ബലി കൊടുക്കാറുണ്ട്. നിരവധി തന്ത്രിക് സന്യാസിമാര്‍ ഇവിടെയെത്തി താമസിച്ച് സാധന നടത്താറുണ്ട്.

ബാമഖേപ സന്യാസി

തന്ത്രിക് സന്യാസിമാരില്‍ വളരെ ആദരിക്കപ്പെടുന്നതും ധാരാളം ആരാധകരുമുള്ള ആളാണ് ബാമാഖേപ. ശ്രീ ശ്രീ ബാംദേബ് സ്മൃതി മന്ദിരം എന്ന പേരില്‍ അദ്ദേഹത്തിന്‍റെ പേരില്‍ പിങ്ക് നിറത്തില്‍ ഒരു അമ്പലവും പണികഴിപ്പിച്ചിട്ടുണ്ട്. പ്രധാന റോഡില്‍ നിന്ന് ഗ്രാമത്തിലേക്ക് കയറുമ്പോള്‍ തന്നെ ഇത് കാണാനാവുന്നതാണ്. ഈ ദിവ്യന്‍റെ കുഴിമാടം സംസ്കാര മൈതാനത്തിന്‍റെ പ്രവേശനകവാടത്തില്‍ തന്നെ കാണാം. ഇവിടെ ധാരാളം ഭക്തരെത്തി ആരാധന നടത്താറുണ്ട്. 

താരാപീഠം പ്രശസ്തമാക്കുന്നത്

താരാപീഠം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം താരാപീഠം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം താരാപീഠം

  • റോഡ് മാര്‍ഗം
    സംസ്ഥാന ബസുകള്‍ കൊല്‍ക്കത്തയെയും മറ്റു നഗരങ്ങളെയും താരാപീഠുമായി ബന്ധിപ്പിക്കുന്നു
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സീല്‍ഥായില്‍ നിന്നും ഹൗറയില്‍ നിന്നും ഇവിടേക്ക് ട്രെയിനുകളുണ്ട്. താരാപീഠില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ അകലെയുള്ള രാംപൂര്‍ഹട്ടാണ് ഏറ്റവും അടുത്ത റെയില്‍വെസ്റ്റേഷന്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    താരാപീഠില്‍ നിന്ന് 216 കിലോമീറ്റര്‍ അകലെയുള്ള കൊല്‍ക്കത്ത എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun