Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദുര്‍ഗാപൂര്‍

ദുര്‍ഗാപൂര്‍ - പശ്ചിമ ബംഗാളിന്‍റെ ഉരുക്കുനഗരം

24

പശ്ചിമ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന ഡോക്ടര്‍  ബിദാന്‍ ചന്ദ്ര റോയിയുടെ ദീര്‍ഘവീക്ഷണമാണ് ദുര്‍ഗാപൂര്‍ എന്ന വ്യവസായ നഗരത്തിന്റെ ആവിര്‍ഭാവത്തിന് കാരണം. ഉരുക്ക് വ്യവസായത്തിന് പേര് കേട്ടതാണ് ഈ പട്ടണം. ഉരുക്ക് നിര്‍മ്മാണ നഗരി എന്ന ഗാംഭീര്യത്തോടൊപ്പം ജനപ്രീതിയാര്‍ജ്ജിച്ച ഒരു സഞ്ചാരകേന്ദ്രം എന്ന നിലയിലേക്കും ക്രമാനുഗതമായി ദുര്‍ഗാപൂര്‍ വളര്‍ന്നിട്ടുണ്ട്. പശ്ചിമ ബംഗാളിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ പട്ടണം വ്യവസായത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും മോഹന സങ്കലനമാണ്. സംസ്ഥാനത്തിലെ ഇതര സഞ്ചാരകേന്ദ്രങ്ങളെ പോലെതന്നെ ഓരോ കാഴ്ചയും സന്ദര്‍ശകന് ഒരു നവ്യാനുഭവം പകരം നല്‍കും.

ദുര്‍ഗാപൂരിനകത്തും ചുറ്റുപാടുമുള്ള കാഴ്ചകള്‍

ഒരു വ്യാവസായിക നഗരമാണെങ്കിലും കാരിരുമ്പിന്റെ കരവലയത്തിനുള്ളില്‍ പൂക്കളും പൂവാടികളും കരുതിവെക്കാന്‍ ദുര്‍ഗാപൂര്‍ മറന്നിട്ടില്ല. മനോഹരമായ തോട്ടങ്ങളും പാര്‍ക്കുകളും കൊണ്ട് അനുഗ്രഹീതമാണ് ഈ പട്ടണം. വ്യവസായത്തിന്റെ ഭൌതിക പരിവേഷത്തോടൊപ്പം ആത്മീയതയുടെ ശാന്തിനികേതങ്ങളും ഇവിടെ ഇടം നേടിയിട്ടുണ്ട്. മോഹന്‍ കുമാരമംഗലം പാര്‍ക്ക്, ബര്‍ണപൂരിലെ നെഹ്രു പാര്‍ക്ക് എന്നിവ സന്ദര്‍ശകര്‍ക്ക് നയനോത്സവത്തിന്റെ മേച്ചില്‍പുറങ്ങളാവും. ബിഷ്ണുപുര്‍ , ജയദേവ് കെണ്ടുലി, രഹരേശ്വര്‍ സാഹിബ് മന്ദിര്‍ എന്നീ തീര്‍ത്ഥാടക സ്ഥലങ്ങള്‍ ദുര്‍ഗാപൂരിന്റെ അലൌകിക ഭാവങ്ങളാണ്.

പലയിടത്തായി ചിതറിക്കിടക്കുന്ന കച്ചവട വൈവിധ്യങ്ങളെ ഒരു കൂരയ്ക്ക് കീഴില്‍ അണിനിരത്തുന്ന മാള്‍ സംസ്ക്കാരം പശ്ചിമ ബംഗാളിലെ മറ്റേതൊരു ചെറുപട്ടണത്തിലുമെന്ന പോലെ ദുര്‍ഗാപൂരിലും കാണാം. വിശ്രുതമായ ഡ്രീംപ്ലക്സ് തന്നെയാണ് ദുര്‍ഗാപൂരിലെ ആദ്യത്തെ മാള്‍ . ഇതിനെ തുടര്‍ന്ന് അനവധി മാളുകള്‍ ഇന്നിവിടെയുണ്ട്. പ്രശസ്തമായ ബ്രാന്റ് ഉത്പന്നങ്ങള്‍ വരെ ഇവിടെ ലഭിക്കും. ഒന്നോ രണ്ടോ കോംപ്ലക്സുകള്‍ ചേര്‍ന്ന ബഹുമന്ദിരങ്ങളാണ് ഇവയിലേറെയും. വിസ്മയിപ്പിക്കുന്ന തിയേറ്റര്‍ ബാഹുല്യമാണ് ഈ സമുച്ചയത്തില്‍ . ഏറ്റവും പുതിയ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങള്‍ ഇവിടത്തെ തിയേറ്ററുകളിലിരുന്ന് കാണാം.

പൂക്കളും വര്‍ണ്ണങ്ങളും ശലഭങ്ങളുമുള്ള ഒരു പതിവ് പാര്‍ക്ക് മാത്രമായിരുന്നു മോഹന്‍ കുമാരമംഗലം പാര്‍ക്ക്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി കുട്ടികള്‍ക്കുള്ള റൈഡിംങുകളും മുതിര്‍ന്നവര്‍ക്ക് ബോട്ടിംങും മറ്റു രസാവഹമായ വിനോദങ്ങളും കോര്‍ത്തിണക്കി വിശാലമായ ജലാശയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

അത്യന്തം വിഷമുള്ള പാമ്പുകള്‍ ഇവിടത്തെ കായലുകളില്‍ വിഹരിക്കുന്നുണ്ട്. പ്രകൃതിയുടെ ഉറവകളില്‍ നിന്നുത്ഭവിച്ച് വരുന്ന ചുടുനീരിന്റെ അരുവികളില്‍ മനസ്സും ശരീരവും കുളിര്‍പ്പിക്കാന്‍ ഇവിടെ നിന്നടുത്തുള്ള ബക്രേശ്വരിലേക്കും സന്ദര്‍ശകര്‍ പോകാറുണ്ട്. വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രവും ഈ അരുവികള്‍ക്കടുത്തായുണ്ട്.

വ്യാവസായികതയില്‍ നിന്നുതിരുന്ന വിജ്ഞാനം

ഉരുക്ക് നഗരമായ ദുര്‍ഗാപൂരിന്റെ പ്രൌഢിയ്ക്കൊത്ത ഒരു ദേശീയ എഞ്ചിനീയറിങ് കോളേജ് ഈ പട്ടണത്തിലുണ്ട്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരുപാട് വിദ്യാര്‍ത്ഥികള്‍ പട്ടണത്തില്‍ തങ്ങി ഇവിടെ വിദ്യ അഭ്യസിക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ തെരുവില്‍ ചുറ്റിയടിക്കുന്ന വിവിധ ദേശക്കാരായ ചെറുപ്പക്കാര്‍ ഇവിടത്തെ പതിവ് കാഴ്ചയാണ്. ഇവരുടെ വ്യത്യസ്ത അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ ഭക്ഷണമൊരുക്കാന്‍ ഈ റെസ്റ്റോറന്റുകള്‍ ശീലിച്ചിട്ടുണ്ട്.

കായിക വിനോദങ്ങളോടുള്ള കമ്പം

പശ്ചിമ ബംഗാള്‍ , സ്പോട്സ് പ്രേമികള്‍ക്ക് സുപരിചിതമായ പേരാണ്. പ്രത്യേകിച്ച് ഫുട്ബോള്‍ പ്രേമികള്‍ക്ക്. ഇവിടെയുള്ള ക്ലബ്ബുകളുടെ പേരുകള്‍ പലതും അവര്‍ക്ക് ഹൃദിസ്ഥമാണ്. നെഹ്രു സ്റ്റേഡിയം, ഏ.എസ്.പി സ്റ്റേഡിയം, സാഹിബ് ഭഗത് സിംങ് സ്റ്റേഡിയം എന്നിങ്ങനെയുള്ള ഫുട്ബോള്‍ , ക്രിക്കറ്റ് ഗ്രൌണ്ടുകളില്‍ കായിക പ്രേമികളായ ചെറുപ്പക്കാര്‍ ദിവസവും വന്ന് കളികളില്‍ ഏര്‍പ്പെടാറുണ്ട്.

പ്രകൃതിയെ സ്പര്‍ശിക്കുവാനും അതിനോട് സല്ലപിക്കാനും ഏറെ അനുഗ്രഹീതമായ സ്ഥലമാണ് ദുര്‍ഗാപൂര്‍ . ഒരു ചെറുപട്ടണത്തിന്റെ ലാളിത്യവും മനോഹാരിതയും ഇവിടത്തുകാരുടെ ചലനങ്ങളില്‍ കാണാം. ഉരുക്ക് വ്യവസായത്തിന്റെ വിശദാംശങ്ങള്‍ കാണാനും പഠിക്കുവാനും വിദൂര പട്ടണങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടെ വരാറുണ്ട്. സുഗമമായ ഗതാഗത സൌകര്യങ്ങള്‍ ഉള്ളതിനാല്‍ പോക്കുവരവ് ഒരു പ്രശ്നമേയല്ല.

ദുര്‍ഗാപൂരില്‍ എങ്ങനെ എത്തിച്ചേരാം

വ്യക്തവും സുഗമവുമായ റോഡുകളും റെയില്‍വേ ശൃംഗലകളുമുള്ള ദുര്‍ഗാപൂരിലേക്ക് യാത്ര ചെയ്യുക എന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല.

ദുര്‍ഗാപൂര്‍ പ്രശസ്തമാക്കുന്നത്

ദുര്‍ഗാപൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദുര്‍ഗാപൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ദുര്‍ഗാപൂര്‍

 • റോഡ് മാര്‍ഗം
  ഏഷ്യന്‍ ഹൈവേ(ഏ.എച്ച്)നെറ്റ് വര്‍ക്കിലെ ഏറ്റവും സുദീര്‍ഘമായ പാതയാണ് ഏ.എച്ച്-1. കൊല്‍ക്കത്തയുമായി ദുര്‍ഗാപൂരിനെ ഈ ദേശാന്തര പാതയും എന്‍ .എച്ച്-2 വും ബന്ധിപ്പിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറാണ് ഈ പട്ടണങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നതിന് വേണ്ടിവരുന്ന സമയദൈര്‍ഘ്യം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  രാജ്യത്തിന്റെ മറ്റു പല പ്രധാന പട്ടണങ്ങളിലേക്കെന്ന പോലെ, മെട്രോപൊളിറ്റന്‍ നഗരമായ കൊല്‍ക്കത്തയുമായും ദുര്‍ഗാപൂരിന് റെയില്‍വേ ബന്ധമുണ്ട്. ദുര്‍ഗാപൂരിലൂടെ കടന്ന് പോകുന്ന ഒരുപാട് എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ സന്ദര്‍ശകര്‍ക്ക് ഈ പട്ടണത്തിലേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളമാണ് ദുര്‍ഗാപൂരിലേക്കുള്ള വ്യോമയാത്രികര്‍ക്ക് ആശ്രയിക്കാവുന്നത്. ദുര്‍ഗാപൂരില്‍ നിന്ന് 3 മണിക്കൂര്‍ കൊണ്ട് റോഡ് മാര്‍ഗ്ഗം കൊല്‍ക്കത്തയിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
21 Jan,Fri
Return On
22 Jan,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
21 Jan,Fri
Check Out
22 Jan,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
21 Jan,Fri
Return On
22 Jan,Sat