Search
  • Follow NativePlanet
Share

ഹൗറ -  കൊല്‍ക്കത്തയുടെ ഇരട്ടനഗരം 

57

വംഗനാടന്‍ കാഴ്ചകളില്‍ ഹൗറക്ക് സുപ്രധാന സ്ഥാനമാണ് ഉള്ളത്. ഇന്ത്യയിലെ ഒട്ടുമുക്കാല്‍ മെട്രോ നഗരങ്ങള്‍ക്കും ഉള്ളതുപോലെ കൊല്‍ക്കത്തയുടെ ഇരട്ടനഗരമായാണ് ഹൗറ ഗണിക്കപ്പെടുന്നത്.  വ്യവസായിക നഗരമാണെങ്കിലും അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രണയത്തിന്‍െറ അംശമാണ് ഹൗറയിലേക്ക് സഞ്ചാരികളെ അടുപ്പിക്കുന്നത്. മനുഷ്യാദ്ധ്വാനത്തിന്‍െറ അപൂര്‍വ കാഴ്ചയായ  നാല് പാലങ്ങള്‍  കൊണ്ടാണ് ഹൗറയെ കൊല്‍ക്കത്തയുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

ലോകത്തിലെ പത്താമത്തെ വലിയ കാന്‍റിലിവര്‍ പാലങ്ങളിലൊന്നായ ഹൗറ പാലം കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി പശ്ചിമബംഗാളിന്‍െറ മുഖമുദ്രയാണ്. കേബിളുകള്‍ താങ്ങിനിര്‍ത്തുന്ന വിദ്യാസാഗര്‍ പാലത്തിന്‍െറ  (സേതു) ഗാംഭീര്യം ഒന്ന് വേറെ തന്നെയാണ്. വിവേകാനന്ദ, നിവേദിത തുടങ്ങിയവയാണ് മറ്റുപാലങ്ങള്‍. കൊല്‍ക്കത്തയുടെയും ഹൗറയുടെയും തിലകക്കുറി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഈ പാലങ്ങളിലൂടെ താഴെ വിശാലമായി ഒഴുകിപരക്കുന്ന നദികയെയും കണ്ട് നടക്കാതെ കൊല്‍ക്കത്ത,ഹൗറ സന്ദര്‍ശനങ്ങള്‍ പൂര്‍ണമാകില്ല.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ -ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക്ക് ഗാര്‍ഡന്‍ ആണ് ഹൗറയിലത്തെുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം. 109 ഹെക്ടറില്‍ പടര്‍ന്നുകിടക്കുന്ന ഈ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഷിബ്പുരിലാണ് സ്ഥിതിചെയ്യുന്നത്. 12000ത്തോളം തരം സസ്യജാലങ്ങളാണ് ഇവിടെയുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ആല്‍മരവും ഇവിടെയാണ്. ഒരു ചെറു പ്രദേശമാകെ പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്ന ഈ മരത്തിന് ചുവട്ടില്‍ നിന്ന് ഫോട്ടോയെടുക്കാനും മറ്റും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്.

ഹുഗ്ളി നദിക്ക് കുറുകെ തലയുയര്‍ത്തി നില്‍ക്കുന്ന ഹൗറ പാലവും രണ്ടാമത്തെ ഹുഗ്ളി പാലം എന്ന് അറിയപ്പെടുന്ന വിദ്യാസാഗര്‍ സേതുവുമാണ് മറ്റ് ആകര്‍ഷണങ്ങള്‍. നദീതീരത്ത് സ്ഥിതി ചെയ്യുന്ന ആവണി മാള്‍ ഹൗറ നിവാസികളുടെ ഉല്ലാസകേന്ദ്രമാണ്.

ഭക്ഷണം,ഉല്‍സവം

ദുര്‍ഗാപൂജയാണ് ഹൗറ സന്ദര്‍ശനത്തിന് അനുയോജ്യം. കണ്ണിന് നിറങ്ങള്‍ പകര്‍ന്നുള്ള ആഘോഷമാണ് ഈ സമയം നടക്കാറ്.  ദുര്‍ഗാപൂജ, ദസറ, കാളിപൂജ, ദീപാവലി എന്നിവയാണ് ഹൗറയിലെ മറ്റു പ്രധാന ആഘോഷങ്ങള്‍.  ആഘോഷ സമയങ്ങള്‍ക്ക് മധുരം പകരാന്‍ ഒരുക്കുന്ന ബംഗാളി പലഹാരങ്ങളും ആഗോള പ്രസിദ്ധമാണ്. സന്ദേശും രാസ് മലൈയുമാണ് ഇവിടത്തെ പ്രസിദ്ധമായ പലഹാരങ്ങള്‍. രാംരാജതല ക്ഷേത്രത്തിലെ രാംനവമി ആഘോഷങ്ങള്‍ പ്രസിദ്ധമാണ്. പ്രകൃതി സൗന്ദര്യത്തിനും ഷോപ്പിംഗ് കേന്ദ്രത്തിനും വ്യവസായ നഗരമെന്ന പെരുമക്കും പുറമെ എജ്യുക്കേഷനല്‍ ഹബ് എന്ന രീതിയിലും ഇവിടം പ്രസിദ്ധമാണ്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്.  രാമകൃഷ്മ മിഷന്‍ വിദ്യാ മന്ദിരയും ബംഗാള്‍ എഞ്ചിനീയറിംഗ് ആന്‍റ് സയന്‍സ് യൂനിവേഴ്സിറ്റിയുമാണ് ഇവിടത്തെ പ്രധാന സര്‍വകലാശാലകള്‍. ഇവിടെയുള്ള ഡോണ്‍ബോസ്കോ ഹൈസ്കൂളിനെ രാജ്യത്തെ പ്രധാന സ്ഥാപനമായാണ് ഗണിക്കുന്നത്.

ഏത് പ്രായക്കാര്‍ക്കുമുള്ള കാഴ്ചകള്‍ ഹൗറയിലുണ്ട്. ഒരു പകല്‍ നഗരത്തില്‍ ചുറ്റിക്കറങ്ങിയാല്‍ നഗരത്തെ കുറിച്ച നിരവധി കാര്യങ്ങള്‍ നമുക്ക് പഠിക്കാം. പശ്ചിമബംഗാളിലെ മറ്റു സ്ഥലങ്ങളിലേക്കും ഇവിടെ നിന്ന് യാത്ര പുറപ്പെടാം.

ഹൗറ പ്രശസ്തമാക്കുന്നത്

ഹൗറ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹൗറ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹൗറ

  • റോഡ് മാര്‍ഗം
    ദേശീയപാതകളായ ആറും രണ്ടുമാണ് ഹൗറയെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്. ജാംഷഡ്പൂര്‍, സിലിഗുരി, ഡാര്‍ജിലിംഗ് എന്നിവിടങ്ങളില്‍ നിന്ന് ഇവിടെ റോഡുമാര്‍ഗം എത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഹൗറ ടെര്‍മിനസില്‍ നിന്ന് ന്യൂദല്‍ഹിയും മുംബൈയുമടക്കം രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കും ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹൗറയിലേക്ക് 34 കിലോമീറ്ററാണ് ഉള്ളത്. ഇവിടെ നിന്ന് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun