1836ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ക്രൈസ്റ്റ് പള്ളി ഹിമാലയ നിരകളിലെ ഏറ്റവും പുരാതനമായ പള്ളിയാണ്. വെയില്‍സിലെ രാജാകുമാരി 1906ല്‍ ഈ പള്ളി സന്ദര്‍ശിച്ചിരുന്നു. പിന്നീട് ഇവര്‍ ക്യൂന്‍ മേരി എന്ന പേരില്‍ ഇംഗ്ളണ്ടിലെ ചക്രവര്‍ത്തിനിയായി. ഇവര്‍ പള്ളി മുറ്റത്ത് ഒരു ദേവദാരു നടുകയുണ്ടായി. ആ ദേവദാരു ഇപ്പോഴും പള്ളിമുറ്റത്ത് കാണാവുന്നതാണ്.
ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പള്ളിയിലെ ഗ്ളാസ് ചില്ലുകളില്‍ യേശുദേവന്റെ ജീവിതം ചിത്രീകരിച്ചിരിക്കുന്നു. പള്ളിയുടെ അള്‍ത്താരയില്‍ ക്രൂശിതനായ യേശുവിന്റെ രൂപം വച്ചിട്ടുണ്ട്. പള്ളിയുടെ ഉള്‍വശം മനോഹരമാണ്. പള്ളിയുടെ നിര്‍മ്മാണശൈലി കാണാനും പ്രാര്‍ത്ഥിക്കാനുമായി നിരവധി വിശ്വാസികള്‍ ഇവിടെ എത്തുന്നു. നൂറ്റാണ്ടുകളുടെ പളക്കവും ചരിത്ര പ്രാധാന്യവും ഉള്ള വില്ല്യം ഹില്‍ ഓര്‍ഗനും സന്ദര്‍ശകര്‍ക്ക് പള്ളിയില്‍ കാണാന്‍ കഴിയും.