സമുദ്രനിരപ്പില്‍ നിന്ന് 2122 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗണ്‍ ഹില്‍ മുസ്സൂറിയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. ചരിത്ര പ്രാധാന്യമുള്ള ഈ മലനിരയ്ക്ക് മുസ്സൂറിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളില്‍ രണ്ടാം സ്ഥാനവുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് പതിവായി ഉച്ചയ്ക്ക് ശേഷം ഈ മലമുകളില്‍ നിന്ന് വെടിയുതിര്‍ത്തിരുന്നു. പ്രദേശവാസികളെ സമയം അറിയിക്കുന്നതിനായാണ് ഇത് ചെയ്തിരുന്നത്. ഈ ശബ്ദം കേട്ടാണ് ഇവിടുത്തുകാര്‍ വാച്ചുകളിലും ക്ളോക്കുകളിലും സമയം ക്രമീകരിച്ചിരുന്നതെന്നും പറയപ്പെടുന്നു. ഇപ്പോള്‍ ഇവിടെയാണ് മസ്സൂറിയിലെ ജലസംഭരണി സ്ഥിതി ചെയ്യുന്നത്.
ഇവിടെ നിന്നാല്‍ മഞ്ഞുമൂടിയ ഹിമാലയന്‍ കൊടുമുടികളും മുസ്സൂറിയിലെ പ്രധാനപ്പെട്ട ഷോപ്പിംഗ് കേന്ദ്രമായ ദ മാളും കാണാന്‍ കഴിയും. റോപ് കാറില്‍ ഇവിടെ എത്താന്‍ കഴിയും. സഞ്ചാരികളുടെ സൗക്യാര്ത്ഥം മലമുകളിലേക്ക് എപ്പോഴും റോപ് കാറുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. മാളിന് സമീപത്തു നിന്ന് നടന്നും ഇവിടെ എത്താവുന്നതാണ്.