ഹാപ്പി വാലിയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പൂന്തോട്ടമാണ് മുനിസിപ്പല്‍ പൂന്തോട്ടം. കമ്പനി ബാഗ് എന്നറിയപ്പെടുന്ന ഈ പ്രദേശം സംരക്ഷിക്കുന്നത് മുസ്സൂറിയിലെ ഗാര്ഡന് വെല്‍ഫെയര്‍ അസ്സോസിയേഷനാണ്. ലൈബ്രറി പോയിന്റില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പൂന്തോട്ടം ലാല്‍ബഹദൂര്‍ ശാസ്ത്രി അഡ്മിനിസ്ട്രേഷന് അക്കാഡമിക് സമീപത്താണ്. വ്യത്യസ്തങ്ങളായ നിരവധി പൂക്കളും പക്ഷികളും കാണപ്പെടുന്നതിനാല്‍ മിനിസിപ്പല്‍ പൂന്തോട്ട സന്ദര്‍ശനം പ്രകൃതി സ്നേഹികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും.
ഇവിടെ എണ്ണൂറില്‍ അധികം ഇനങ്ങളില്‍ പെട്ട ചെടികളുണ്ട്. പൂന്തോട്ടത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നഴ്സറിയില്‍ നിന്ന് ഇവയുടെയെല്ലാം തൈകള്‍ വാങ്ങാവുന്നതാണ്. പെറ്റൂണിയ, ഡാലിയ, പാന്‍സി, ബെഗോണിയ എന്നിവ ഇവിടെ ധാരാളമായി കാണപ്പെടുന്ന പൂച്ചെടികളാണ്. ഇവിടെ വലിയൊരു ചൈനാട്രീയൂം ഉണ്ട്.
പൂന്തോട്ട വളപ്പില്‍ അടുത്ത കാലത്ത് നിര്‍മ്മിച്ച കൃത്രിമ കുളത്തില്‍ ബോട്ട് സവാരി നടത്താനുള്ള സൗകര്യമുണ്ട്. കുളവും പച്ചപ്പട്ട് വിരിച്ചതു പോലുള്ള പുല്‍ത്തകിടിയും ഇവിടുത്തെ പ്രത്യേകതകളാണ്. കാര്‍, റിക്ഷ, സൈക്കിള്‍, കുതിര എന്നിവയില്‍ ഏതില്‍ വേണമെങ്കിലും സഞ്ചാരികള്‍ക്ക് ഇവിടെ എത്താം.