മുസ്സൂറിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഷോപ്പിംഗ് കേന്ദ്രമാണ് ദ മാള്‍. ഇവിടെ റോഡരികില്‍ കൊളോണിയല്‍ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ബെഞ്ചുകളും വിളക്കുമരങ്ങളും കാണാന്‍ കഴിയും. ബെഞ്ചുകളും വിളക്കുമരങ്ങളും ഈ പ്രദേശത്തിന്റെ മനോഹാരിതയ്‌ക്ക് മാറ്റുകൂട്ടുന്നു.
എണ്‍പതുകളെ ഓര്‍മ്മിപ്പിക്കുന്ന വീഡിയോ ഗെയിം പാര്‍ലറുകള്‍, സ്‌കേറ്റിംഗ് റിംഗുകള്‍, മെത്തോഡിസ്‌റ്റ് പള്ളി എന്നിവ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. തിബറ്റന്‍ ലോഹവസ്‌തുക്കള്‍, കമ്പിളി വസ്‌ത്രങ്ങള്‍, തടി ഉത്‌പന്നങ്ങള്‍, ചുമരില്‍ തൂക്കിയിടുന്ന അലങ്കാരവസ്‌തുക്കള്‍, മറ്റു ഇറക്കുമതി ചെയ്‌ത ഉത്‌പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന പരമ്പരാഗത തിബറ്റന്‍ വസ്‌ത്രധാരികളെയും ഇവിടെ കാണാന്‍ കഴിയും. ഊന്നുവടികള്‍, ആഭരണങ്ങള്‍, പാത്രങ്ങള്‍, ട്രേകള്‍, ചൂരല്‍ക്കൂടകള്‍ എന്നിവയെല്ലാം സഞ്ചാരികള്‍ക്ക് ഇവിടെ നിന്ന് വാങ്ങാം.



Click it and Unblock the Notifications