Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മുത്തത്തി

കാവേരിയിലെ കാഴ്ചകളുമായി മുത്തത്തി വിളിക്കുന്നു

11

ബാഗ്ലൂരില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രചെയ്താല്‍ മുത്തത്തിയിലെത്താം. മാണ്ഡ്യ ജില്ലയിലെ മനോഹരമായ ഒരു വനപ്രദേശമാണിത്. രാമായണത്തില്‍ ഈ സ്ഥലത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹനുമാന്‍ സ്വാമിയുടെ പ്രസിദ്ധമായ ഒരു ക്ഷേത്രമുണ്ട് ഇവിടെ. ഹനുമന്തരായ ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ കാവേരിനദിയൊഴുകിയെത്തുന്ന നിബിഢവനപ്രദേശമാണ് മുത്തത്തി. ചുറ്റും നിറയെ കുന്നുകളുള്ള ഈ വനപ്രദേശം പ്രകൃതിസ്‌നേഹികളുടെ സ്വര്‍ഗമാണ്. കാവേരിനദിയിലെ ബോട്ടിംഗിനും ചങ്ങാടയാത്രയ്ക്കും ഏറെ പ്രശസ്തമാണ് മുത്തത്തി. കാവേരി വന്യജീവി സങ്കേതത്തിന് അരികിലായാണ് മുത്തത്തി ഫോറസ്റ്റ് റേഞ്ച്.

സാഹസികതയ്ക്കും, പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും വിനോദങ്ങള്‍ക്കും പേരുകേട്ടതാണ് ഈ സ്ഥലം.  വന്യജീവികളെയും കാട്ടിലെ മറ്റ് അന്തേവാസികളെയും അടുത്തുകണ്ടുകൊണ്ട് ഒരു യാത്രയ്ക്കും സാധ്യത നല്‍കുന്നതാണ് മുത്തത്തി. വിവിധതരം മാനുകള്‍, കുറുനരി, കാട്ടുപന്നി, പുള്ളിപ്പുലി എന്നിവയെ ഇവിടെ കാണാം. മുതലകളെയും നാനാജാതി പക്ഷികളെയും എന്നിവയെയും മുത്തത്തിയില്‍ കാണാം. പ്രകൃതിസ്‌നേഹികള്‍ക്കും സാഹസിക യാത്രികര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഭീമേശ്വരി മുത്തത്തിക്ക് സമീപത്താണ്. വീക്കെന്‍ഡിലെ അവധിദനങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് ഭീമേശ്വരി.

ഭീമേശ്വരയിലും സംഗമയിലും ട്രക്കിംഗിന് അവസരം നല്‍കുന്ന കുത്തനെയുള്ള പര്‍വ്വതനിരകളുണ്ട്. നിബിഢവനത്തില്‍ നിരവധി നടപ്പാതകളും തെളിഞ്ഞുകാണാന്‍ സാധിക്കും. സമുദ്രനിരപ്പില്‍ നിന്നും 1125 മീറ്റര്‍ ഉയരത്തില്‍ നിന്നുകൊണ്ട് സമീപത്തെ പ്രകൃതിദൃശ്യങ്ങള്‍ നോക്കിക്കാണുക എന്നത് ഏറെ മനോഹരമായ ഒരു അനുഭവമായിരിക്കും എന്നതില്‍ സംശയമില്ല. ട്രക്കിംഗിനും ബോട്ടിംഗിനും പേരുകേട്ട മുത്തത്തി കര്‍ണാടകത്തിലെ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ബാംഗ്ലൂരില്‍ നിന്നും കേവലം രണ്ട് മണിക്കൂര്‍ കൊണ്ട് ഇവിടെ എത്തിച്ചേരാന്‍ സാധിക്കും.

മുത്തത്തി പ്രശസ്തമാക്കുന്നത്

മുത്തത്തി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മുത്തത്തി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മുത്തത്തി

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ബസ്സുകളും സ്വകാര്യവാഹനങ്ങളും ലഭിക്കും. സന്തനൂരില്‍ നിന്നും ഇവിടേക്ക് സ്വകാര്യവാഹനങ്ങളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ബാംഗ്ലൂരാണ് സമീപ റെയില്‍വേ സ്റ്റേഷന്‍. ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും വന്നെത്തുന്നതിന് പ്രധാനമായും ബാംഗ്ലൂര്‍ റെയില്‍വേ സ്‌റ്റേഷനെ ആശ്രയിക്കാം. ഇവിടേക്ക് 96 കിലോമീറ്റര്‍ ദൂരമുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 114 കിലോമീറ്റര്‍ അകലത്തിലായാണ് മുത്തത്തി. പ്രധാന രാജ്യങ്ങളില്‍ നിന്നെല്ലാം ബാംഗ്ലൂരിലേക്ക് വിമാനസര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City