നാഗാലാന്‍ഡ് - മാസ്മരിക പ്രകൃതിയുടെ വിസ്മയങ്ങളിലേക്ക്

ഹോം » സ്ഥലങ്ങൾ » » ഓവര്‍വ്യൂ

ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്തായി ഒരു ചെറിയ പര്‍വ്വത സംസ്ഥാനമുണ്ട്, പ്രൗഡരായ ജനങ്ങളുള്ള അവിടെ കൂടുതല്‍ പേരും കര്‍ഷകരാണ്. നിരവധി കാര്യങ്ങളാല്‍ പ്രശസ്തമാണ് ഈ സംസ്ഥാനം. രമണീമയമായ പ്രകൃതി, രസകരമായ ചരിത്രം, സമ്പന്നമായ സസ്യ ജീവി സമ്പത്ത്, എന്ന് തുടങ്ങി സ്നേഹസമ്പന്നരായ നാട്ടുകാരുടെ മനോഹരമായ സംസ്കാരം വരെ അറിയപ്പെടുന്നതാണ്. അതെ അതാണ് ഇന്ത്യയിലെ നാഗാലാന്‍ഡ് സംസ്ഥാനം.

ചെറിയ സംസ്ഥാനമാണെങ്കിലും ഭൂമിയിലെ പ്രകൃതി അദ്ഭുതങ്ങളെ ഇഷ്ടപ്പെടുന്ന ആരെയും നിരാശരാക്കാത്ത നിഗൂഢമായ സ്ഥലമാണ്. സമ്പന്നമായ സാംസ്കാരിക പൈതൃകമുള്ള ഈ സുന്ദരഭൂമിയെ കിഴക്കിന്‍റെ സ്വിറ്റ് സര്‍ലാന്‍ഡ് എന്നു വിശേഷിപ്പിക്കാറുണ്ട്. ഇവിടെയുള്ളത് പ്രകൃതി ടൂറിസമാണ്.

പ്രകൃതി മാതാവും നാഗാലാന്‍ഡും

നാഗാലാന്‍ഡ് ടൂറിസത്തെ പരിശോധിച്ചാല്‍ ഇവിടെ മുഴുവന്‍ നയനമനോഹരദൃശ്യങ്ങളാണെന്ന് കാണാന്‍ കഴിയും. സുന്ദരമായ സ്ഥലങ്ങള്‍, പച്ചപ്പ്, സൂര്യോദയ അസ്തമന ദൃശ്യങ്ങള്‍ എന്ന് വേണ്ട് ഇവിടെ നിന്ന് മടങ്ങുന്ന സഞ്ചാരികള്‍ മറക്കാനാവാത്ത ഓര്‍മ്മകളാവും കൂടെ കൊണ്ട് പോവുക. നിങ്ങള്‍ ഒരു പ്രകൃതി സ്നേഹിയാണെങ്കില്‍ തീര്‍ച്ചയായും നാഗാലാന്‍ഡ് ഒഴിവാക്കരുത്.

നാഗാലാന്‍ഡിലെ ഭൂമിശാസ്ത്രവും കാലാവസ്ഥയും

നാഗാലാന്‍ഡിലെ കൂടുതല്‍ പ്രദേശവും മലനിരകളാണ്. പടിഞ്ഞാറ് ആസാമും തെക്ക് മണിപ്പൂറും വടക്ക് അരുണാചല്‍ പ്രദേശുമാണ്. പതിനാറോളം ഗോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന ഏഴ് ജില്ലകളാണ് ഇവിടെയുള്ളത്. പച്ചപ്പ് നിറഞ്ഞ ഈ സംസ്ഥാനത്തെ കാലാവസ്ഥ വര്‍ഷം മുഴുവന്‍ ഇവിടെ എത്തുന്നതിന് ഉതകുന്ന രീതിയില്‍ പ്രസന്നമാണ്.

ആഹാരം, ജനങ്ങള്‍, സംസ്കാരം

നാഗാലാന്‍ഡിലെ മുഖ്യ ആഹാരം മത്സ്യവും ഇറച്ചിയുമാണ്. വിവിധ ഗോത്രങ്ങള്‍ വിവിധ രീതിയിലാണ് അവ പാചകം ചെയ്യുന്നതും ഉപയോഗിക്കുന്നതും. ഇതില്‍ ഏറ്റവും പ്രമുഖമായ രീതി പുഴുങ്ങിയ പച്ചക്കറിയും ഇറച്ചിവിഭവങ്ങളും ചോറും അടങ്ങിയതാണ്. ഭക്ഷണം പുകച്ചോ പുളിപ്പിച്ചോ ആണ് സൂക്ഷിക്കുന്നത്.

സംസ്ഥാനത്തിന്‍റെ രത്നങ്ങളാണ് ഇവിടത്തെ ജനങ്ങള്‍. വര്‍ണ്ണപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളും ആഭരണങ്ങളം ധരിച്ച ഇവരെ കാണുന്നത് തന്നെ നയനാനന്ദകരമാണ്. ഇവരുടെ ഹൃദ്യവും സ്നേഹസമ്പന്നവുമായ ആതിഥേയത്വവും നാഗാലാന്‍ഡ് ടൂറിസത്തെ അവിസ്മരണീയമാക്കുന്നു. നൃത്തവും സംഗീതവും ഇവരുടെ നിത്യജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത വസ്തുതകളാണ്. നാഗാകള്‍ക്ക് ജീവിതം ആഘോഷത്തില്‍ കവിഞ്ഞ് മറ്റൊന്നുമല്ല.

നാഗാലാന്‍ഡിലെ സ്ഥലങ്ങള്‍

കോഹിമ, ദിമാപൂര്‍, മോന്‍, വോഖ, ഫെക്, പെരെന്‍, തുടങ്ങിയവയാണഅ ചില പ്രധാന സ്ഥലങ്ങള്‍. ടൂറിസ്റ്റുകള്‍ക്കായി പ്രത്യേകം പാക്കേജുകളുമുണ്ട്. ഇനി എന്തിന് ഇവിടെപ്പോകാന്‍ താമസിക്കണം?

Please Wait while comments are loading...